ജാന്‍വി കപൂറിന്റെ സാരി കണ്ടോ? വില കേട്ടാൽ ഞെട്ടും... അമ്പരന്ന് ആരാധകർ! ജാന്‍വിയുടെ ഈ സാരി ഡിസൈന്‍ ചെയ്തിരിക്കുന്നത് സെലിബ്രിറ്റി ഡിസൈനര്‍ തരുണ്‍ തഹലാനി...

അന്തരിച്ച നടി ശ്രീദേവിയുടേയും ബോണി കപൂറിന്റെയും മൂത്തമകള്‍ ജാന്‍വി കപൂര്‍ ധടക് എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡ് സിനിമലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ശ്രീദേവിയ്ക്ക് ആരാധകര്‍ നല്‍കിയ അതേ സ്‌നേഹത്തോടെയാണ് അവരുടെ മകള്‍ ജാന്‍വിയെയും ബോളിവുഡ് സ്വീകരിച്ചത്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്.
തന്റെ വിശേഷങ്ങളെല്ലാം ജാന്‍വി ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഓരോ തവണത്തെ ജാന്‍വിയുടെ വസ്ത്രധാരണവും ആരാധകര്‍ ചര്‍ച്ചാ വിഷയമാക്കാറുണ്ട്. വ്യത്യസ്തമായ ലുക്കിലാണ് ഓരോ പ്രാവശ്യവും ജാന്‍വി പൊതുവേദിയിലെത്താറുളളത്. ചില വസ്ത്രധാരണങ്ങള്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവെയ്ക്കുമ്ബോള്‍ ചിലത് പ്രശംസ പിടിച്ചു പറ്റാറുമുണ്ട്.
വസ്ത്രധാരണത്തില്‍ ജാന്‍വി കപൂറിനെ ഏറ്റവും കൂടുതല്‍ താരതമ്യപ്പെടുത്തുന്നത് സഹതാരങ്ങള്‍ക്ക് പകരം അമ്മ ശ്രീദേവിയുമായാണ്. പ്രത്യേകിച്ച് സാരി ലുക്കില്‍ എത്തുമ്ബോള്‍. ജാന്‍വി സാരി അണിഞ്ഞു കൊണ്ടുള്ള ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഒരു ലക്ഷം രൂപ വിലയുള്ള സാരി അണിഞ്ഞാണ് താരം എത്തിയത്. സെലിബ്രിറ്റി ഡിസൈനര്‍ തരുണ്‍ തഹലാനിയാണ് ജാന്‍വിയുടെ ഈ സാരി ഡിസൈന്‍ ചെയ്തിരിക്കുന്നത്. 1,09,900 രൂപയാണ് സാരിയുടെ കൃത്യമായ വില. കോര്‍സെറ്റ് സ്‌റ്റൈല്‍ ബ്ലൗസ് ആണ് സാരിക്കൊപ്പം പെയര്‍ ചെയ്തത്. സാരിയുടെ ബോര്‍ഡറിലേതിനു സമാനമായ എംബ്രോയ്ഡറി ബ്ലൗസിലുമുണ്ട്.
ഓഫ് വൈറ്റ് നിറത്തിലുള്ള സാരിയില്‍ ഫ്‌ലോറല്‍ എംബ്രോയ്ഡറിയുടെ സൗന്ദര്യമാണ് ഹൈലൈറ്റ്. ബീഡ്‌സ്, സ്റ്റോണ്‍സ്, സീക്വിന്‍സ് എന്നിവ ഉള്‍പ്പെടുത്തിയാണ് ഈ സാരി എംബ്രോയ്ഡറി ചെയ്തിരിക്കുന്നത്.
എന്നാല്‍ താരത്തിന്റെ സാരിയും മേക്ക്‌അപും ജാന്‍വിയ്ക്ക് ഒട്ടും ഉണങ്ങുന്നില്ലെന്നാണ് ആരാധകര്‍ കമന്റ് ചെയ്യുന്നത്.
https://www.facebook.com/Malayalivartha
























