നിലവിൽ കാസ്റ്റിംഗ് കോള്‍ ഇല്ലാത്തതാണെന്നും ചിത്രത്തിന്‍റെ പേരില്‍ എതെങ്കിലും തരത്തിലുള്ള വ്യാജ സന്ദേശങ്ങള്‍ ലഭിക്കുകയാണെങ്കില്‍ അവ അവഗണിക്കേണ്ടതാണെന്നും മധു വാര്യര്‍

മഞ്ജു വാര്യരെ നായികയാക്കി സഹോദരന്‍ മധു വാര്യര്‍ സംവിധാനം ചെയ്യുന്ന ലളിതം സുന്ദരം എന്ന ചിത്രത്തിനായി ഏറെ കാത്തിരിപ്പിലാണ് പ്രേക്ഷകർ. ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോള്‍ സിനിമയുടെ കാസ്റ്റിംഗ് കോള്‍ സംബന്ധിച്ച് വ്യക്തത വരുത്തിക്കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മധു വാര്യര്‍. ചിത്രത്തിനു വേണ്ടി പ്രസിദ്ധപെടുത്തിയിരുന്ന കാസ്റ്റിംഗ് കാളിൽ നിന്നും ഡിസംബർ 15ആം തിയതി വരെ വന്ന അപേക്ഷകളിൽ നിന്നും അർഹരായവരെ തെരെഞ്ഞെടുത്തിട്ടുണ്ടെന്നും നിലവിൽ കാസ്റ്റിംഗ് കോള്‍ ഇല്ലാത്തതാണെന്നും ചിത്രത്തിന്‍റെ പേരില്‍ എതെങ്കിലും തരത്തിലുള്ള വ്യാജ സന്ദേശങ്ങള്‍ ലഭിക്കുകയാണെങ്കില്‍ അവ അവഗണിക്കേണ്ടതാണെന്നും മധു വാര്യര്‍ തന്റെ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























