ഒപ്പം കളിച്ചു വളര്‍ന്ന കളിക്കൂട്ടുകാരന്‍ സ്ത്രീയായി മാറിയതിന്റെ സന്തോഷം പങ്ക് വച്ച് നടി സുരഭി ലക്ഷ്മി

ഒപ്പം കളിച്ചു വളര്‍ന്ന കളിക്കൂട്ടുകാരന്‍ സ്ത്രീയായി മാറിയതിന്റെ സന്തോഷം പങ്ക് വച്ച് നടി സുരഭി ലക്ഷ്മി. കളിക്കൂട്ടുകാരന്‍ ശ്രീയേഷ് 'ശ്രീദേവി ' ആയി മാറിയിരിക്കുന്നു, കഴിഞ്ഞദിവസം എറണാകുളം അമൃത ആശുപത്രിയില്‍ വെച്ചായിരുന്നു ശ്രീയേഷിന്റെ ശസ്ത്രക്രിയ സുരഭി ലക്ഷ്മി ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു. പെണ്ണിന്റെ മനസ്സോടെ ആണ്‍കുട്ടിയായി ജീവിക്കുക എന്ന് പറയുന്നത് അത് അനുഭവിച്ചാല്‍ മാത്രം മനസ്സിലാകുന്ന ഒരു വേദനയാണ്. ആ വേദനയ്ക്ക് വിരാമമിട്ടാണ് ശ്രീയേഷ് 'ശ്രീദേവി ' ആയി മാറിയത്. വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഈ വിവരം അറിഞ്ഞ അന്നുമുതല്‍ ഇന്നുവരെ മാനസികമായി അവനോടൊപ്പം നില്‍ക്കാന്‍ സാധിച്ചു എന്നതാണ് ഈ വര്‍ഷത്തെ ഏറ്റവും വലിയ സന്തോഷം.ആണ്‍കുട്ടി പെണ്‍കുട്ടി ആയി മാറുന്നത് ഈ ലോകത്ത് ആദ്യമായല്ല , പക്ഷേ ഇങ്ങനൊന്ന് ഞങ്ങളുടെ നരിക്കുനിയിലെ ആദ്യ സംഭവമാണ്. എങ്കിലും, എനിക്കുറപ്പുണ്ട് എല്ലാത്തിനും അപ്പുറം ഒരു 'സ്ത്രീ'യായി അവളെ ഞങ്ങളുടെ നരിക്കുനിക്കാര്‍ സ്വീകരിക്കും. സുരഭി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
https://www.facebook.com/Malayalivartha
























