അമ്പമ്പോ... വീട് വൃത്തിയാക്കുന്നതിനിടയിൽ ചെരുപ്പുകളുടെ കളക്ഷനുമായി കങ്കണ! ഇതൊരു ചെരുപ്പ് കടയെ പോലുണ്ടല്ലോ എന്ന് സോഷ്യൽമീഡിയ.... കണ്ണു തള്ളി ആരാധകർ!

പ്രേഷകരുടെ പ്രിയപ്പെട്ട ബോളിവുഡ് നടിയാണ് കങ്കണ. വിവാദ പരാമര്‍ശങ്ങളിലൂടെയും മറ്റും സ്ഥിരം വാര്‍ത്തകളില്‍ നിറയുന്ന താരം കൂടിയാണ് കങ്കണ.
സമൂഹമാധ്യമങ്ങളിലും സജീവസാനിധ്യമായ താരം പങ്കുവെച്ച പുതിയ ചിത്രമാണ് ചര്‍ച്ചയാവുന്നത്. ഫാഷന്‍റെ കാര്യത്തില്‍ ഒട്ടും പിന്നിലല്ലാത്ത കങ്കണയുടെ ചെരുപ്പുകളുടെ കളക്ഷനുകളുടെ ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്.
ചെരുപ്പുകളുടെ എണ്ണം കണ്ടു കണ്ണു തള്ളിയിരിക്കുകയാണ് ആരാധകര്‍. ഒരു കൂട്ടം ചെരുപ്പുകളുടെ ഇടയില്‍ ഇരിക്കുന്ന കങ്കണയെ ആണ് ചിത്രത്തില്‍ കാണുന്നത്.
വീട് വൃത്തിയാക്കുന്നതിനിടയിലാണ് താരം തന്‍റെ ഷൂസ് കളക്ഷനും ആരാധകര്‍ക്കായി പങ്കുവച്ചത്. ചെരുപ്പുകള്‍ തുടച്ചു കൊണ്ടിരിക്കുന്ന കങ്കണയെ അഭിനന്ദിച്ചും കമന്‍റുകള്‍ നല്‍കുകയാണ് ആരാധകര്‍.
https://www.facebook.com/Malayalivartha
























