Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'മണിച്ചേട്ടനും ഞാനുമായി ഉണ്ടായ അദ്യത്തേതും അവസാനത്തേതുമായ ഏക കൂടിക്കാഴ്ചയുടെ അനുഭവം ഇവിടെ പങ്കുവയ്ക്കുകയാണ്...' വൈറലായി ഉണ്ണി മുകുന്ദന്റെ കുറുപ്പ്

02 JANUARY 2021 02:09 PM IST
മലയാളി വാര്‍ത്ത

ഇക്കഴിഞ്ഞ ജനുവരി ഒന്ന് മലയാളത്തിന്റെ പ്രിയ നടൻ കലാഭവൻ മണിയുടെ ജന്മദിനമായിരുന്നു. മണിക്ക് ജന്മദിനാശംസകൾ നേർന്നു കൊണ്ട് പുതുവത്സരദിനത്തിൽ നടൻ ഉണ്ണിമുകുന്ദൻ പങ്കുവച്ച കുറിപ്പ് ആരാധകർ ഹൃദയത്തോട് ചേർക്കുകയാണ്. ആദ്യമായും അവസാനമായും മണിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ അനുഭവമാണ് ഉണ്ണി തന്റെ ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്. സിനിമയിലെ തന്റെ തുടക്കക്കാലത്ത് വിമാനത്താവളത്തിൽ കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കാനാവാതെ വന്നപ്പോൾ കലാഭവൻ മണി സഹായിച്ച അവസരത്തെക്കുറിച്ചാണ് ഉണ്ണി കുറിക്കുന്നത്.

ഉണ്ണി മുകുന്ദൻ പങ്കുവച്ച കുറിപ്പ് ഇങ്ങനെ;

എല്ലാവർക്കും പുതുവത്സരാശംസകൾ നാമെല്ലാവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന എല്ലാ നന്മകളും ഈ വർഷം കൊണ്ടുവരട്ടെ !! അതോടൊപ്പം എന്റെ പ്രിയപ്പെട്ട നടൻ മണിചേട്ടനും ജന്മദിനാശംസകൾ നേരുകയാണ്. !!!

മണിച്ചേട്ടനും ഞാനുമായി ഉണ്ടായ അദ്യത്തേതും അവസാനത്തേതുമായ ഏക കൂടിക്കാഴ്ചയുടെ അനുഭവം ഇവിടെ പങ്കുവയ്ക്കുകയാണ്. എന്റെ ആദ്യത്തെ മലയാള ചിത്രം റിലീസ് ചെയ്തതിനെത്തുടർന്ന് ഇന്ത്യയ്ക്ക് പുറത്തുള്ള ഒരു ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചിരുന്നു. തിരികെ വരുമ്പോൾ അവിടുത്തെ കുടുംബങ്ങൾ എനിക്ക് കൈനിറയെ ഒത്തിരി സമ്മാനങ്ങളുമായി വന്നു. സമ്മാനങ്ങളുടെ കൂട്ടത്തിൽ ഒരു വലിയ ടിവി ഉണ്ടായിരുന്നു, ആദ്യം ഞാൻ സ്വീകരിച്ചില്ല. എന്നിരുന്നാലും, സുഹൃത്തുക്കളുടെയും മറ്റും നിർബന്ധത്തിനു മുന്നിൽ അവരുടെ സ്നേഹത്തിന്റെ അടയാളമായി അത് സ്വീകരിക്കാൻ ഞാൻ സമ്മതിക്കുകയായിരുന്നു. പക്ഷേ, ഞാൻ കേരളത്തിലെത്തിയപ്പോൾ കസ്റ്റംസ് ഓഫീസർമാർ എന്നെ പിടിച്ച് ഡ്യൂട്ടി ഫീസ് അടയ്ക്കാൻ ആവശ്യപ്പെട്ടു, ആ സമയത്ത് എനിക്ക് ചിന്തിക്കാൻ പോലും കഴിയാത്തവിധത്തിലൂള്ള തുകയാണ് അവർ ആവശ്യപ്പെട്ടത്.. ഇതൊരു സമ്മാനമാണെന്നും എനിക്ക് പണമില്ലാത്തതിനാൽ അത് അവർ തന്നെ പിടിച്ചെടുക്കുന്നതാണ് നല്ലതെന്നും ഞാൻ അവരോട് പറഞ്ഞു.

അതു പറഞ്ഞ് ഞാൻ തിരിയുമ്പോഴേക്കും ആരോ എന്റെ പേര് ഡാ ഉണ്ണിയേ,,,,,,,,,, എന്ന് വിളിക്കുന്നതായി കേട്ടു, ആ ശബ്ദം ഞാൻ തിരിച്ചറിഞ്ഞു. അദ്ദേഹം അടുത്തുവന്ന് എന്റെ തോളിൽ കൈ വച്ചു, എന്നെ ഒരു വശത്തേക്ക് തള്ളിമാറ്റി, മറ്റുള്ളവരോടൊപ്പം പോയി നിൽക്കാൻ ആവശ്യപ്പെട്ടു. പിന്നീട് ഞാൻ കാണുന്നത്. ടിവിയുമായി എന്റെ അടുത്തേക്ക് നടക്കുന്ന മണി ചേട്ടന്റെ പുഞ്ചിരിക്കുന്ന മുഖമാണ്. മണി ചേട്ടൻ സ്വന്തം പൈസ കൊണ്ട് അതിന്റെ ഫീസ് അടച്ചിരിക്കുന്നു. അദ്ദേഹം എന്നെ കെട്ടിപ്പിടിച്ച് ഒരു കൈ കുലുക്കി, അത് എന്റെ കൈത്തണ്ട ഏതാണ്ട് തകർത്തു, എന്നാൽ അദ്ദേഹത്തിന് ഏറ്റവും ശക്തമായ കൈകളുണ്ടെങ്കിലും ഹൃദയത്തിൽ നിറയെ മധുരമാണെന്ന് ഞാൻ വിശ്വസിക്കുന്നു. അവിടെ അടയ്ക്കാൻ എന്റെ പക്കൽ പണമില്ലെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം എന്നെ കെട്ടിപ്പിടിച്ചു പറഞ്ഞു, നീയത് അടയ്ക്കേണ്ട.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (11 minutes ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (14 minutes ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (20 minutes ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (1 hour ago)

ടി.പി. വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റുക എന്ന തീരുമാനം; നേരത്തെ മാറ്റണമായിരുന്നു ; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (1 hour ago)

CPI പിണറായി വിജയനെ നേരത്തെ നിലയ്‌ക്ക്‌ നിർത്തണമായിരുന്നു...! ആഞ്ഞടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (1 hour ago)

ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കപ്പെടുന്ന ഊർജസ്വലമായ ഉത്സവം; തിരുവോണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (2 hours ago)

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (6 hours ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (13 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (13 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (14 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (15 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (15 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (15 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (15 hours ago)

Malayali Vartha Recommends