വീട്ടില്‍ യുവാവ് അതിക്രമിച്ച് കയറിയ സംഭവത്തില്‍ പ്രതികരിച്ച് നടി അഹാന കൃഷ്ണ

തന്റെ വീട്ടില്‍ യുവാവ് അതിക്രമിച്ച് കയറിയ സംഭവത്തില്‍ പ്രതികരിച്ച് നടി അഹാന കൃഷ്ണ. സംഭവം വളരെ വിചിത്രമായിരുന്നുവെന്നും വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ഫസല്‍ ഉള്‍ അക്ബറിന് മാനസികമായ ബുദ്ധിമുട്ടുണ്ടായിരുന്നു എന്നാണു താന്‍ കരുതുന്നതെന്നും നടി പറയുന്നു. തന്റെ ഇന്‍സ്റ്റാഗ്രാം സ്‌റ്റോറികള്‍ വഴിയാണ് നടി ഈ പ്രതികരണം നടത്തിയത്. സംഭവം നടക്കുന്ന സമയത്ത് താന്‍ വീട്ടിലുണ്ടായിരുന്നില്ലെന്നും തന്നെ വിവാഹം കഴിക്കണമെന്നാണ് ഫസല്‍ ഉള്‍ അക്ബര്‍ പൊലീസിനോട് പറഞ്ഞതെന്ന് മനസിലാക്കുന്നതെന്നും നടി പറയുന്നു.
'അത് വളരെ വലിയ സാഹചര്യം തന്നെയായിരുന്നു. എന്റെ കുടുംബം മുഴുവന്‍ ഇതുകാരണം ഭയന്നുവിറച്ചിരിക്കുകയാണ്. സ്വകാര്യതാ ലംഘനത്തിനും ഏറെ അപ്പുറമാണിത്. ഇത് വേണ്ടവിധം കൈകാര്യം ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഈ സംഭവത്തെ രാഷ്ട്രീയവത്കരിക്കുകയോ വര്‍ഗീയവത്കരിക്കുകയോ ചെയ്യരുതെന്ന് എല്ലാ മാദ്ധ്യമ സ്ഥാപനങ്ങളോടും വ്യക്തികളോടും ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ ഈ സംഭവത്തിന് പ്രതിയുടെ പെരുമായോ സ്ഥലവുമായോ യാതൊരു ബന്ധവുമില്ല.'അഹാന പറയുന്നു.
https://www.facebook.com/Malayalivartha























