ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന് തുടക്കാമായോ? ആകാംഷയോടെ ആരാധകർ! പൃഥ്വിരാജിനെ ചേര്‍ത്ത് നിര്‍ത്തി മോഹന്‍ലാല്‍, ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ....

ആരാധകരുടെ പ്രിയതാരങ്ങള്‍ ഒറ്റ ഫ്രെയിമില്‍. മോഹന്‍ലാലിനൊപ്പം ചേര്‍ന്ന് നിന്ന് സെല്‍ഫി എടുക്കുന്ന പൃഥ്വിരാജിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
പൃഥ്വിരാജ് തന്നെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഇങ്ങനെ ഒരാള്‍ മാത്രം എന്ന അര്‍ഥത്തില്‍ ലൂസിഫറിലെ ഒരു ഡയലോഗ് ആണ് പൃഥ്വിരാജ് ക്യാപ്ഷന്‍ ആയി എഴുതിയിരിക്കുന്നത്.
സമീര്‍ ഹംസയാണ് ഫോട്ടോ എടുത്തിരിക്കുന്നത്.
ഒട്ടേറെ ആള്‍ക്കാരാണ് ഫോട്ടോയ്‍ക്ക് കമന്റ് ഇട്ടിരിക്കുന്നത്. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന് തുടക്കാമായോ എന്ന് ആരാധകർ ചോദിക്കുകയാണ്.
പൃഥ്വിരാജ് തന്നെയാണ് തന്റെ ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. മോഹന്‍ലാലിന്റെ എമ്പുരാനായി എല്ലാവരും കാത്തിരിക്കുകയാണ്.
https://www.facebook.com/Malayalivartha























