ഫിലിം ചേംബറിന്റെ യോഗത്തില്‍ ഫിയോക് ചെയര്‍മാനായുള്ള ദിലീപിന്റെ വരവ് നീണ്ടഇടവേളയ‌്ക്ക് ശേഷം... നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെ താരസംഘടനയായ 'അമ്മ'യില്‍ നിന്ന് പുറത്താക്കിയിരുന്നെങ്കിലും ഫിയോക്കിന്റെ ചെയര്‍മാന്‍ സ്ഥാനത്ത് ദിലീപ് തുടരുന്നു... വീണ്ടും സിനിമാ സംഘടനാചുമതലയില്‍ സജീവമാകുന്ന താരത്തെ ഏറ്റെടുത്ത് ആരാധകർ

നീണ്ട ഇടവേളയ‌്ക്ക് ശേഷം നടന്‍ ദിലീപ് സംഘടനാചുമതലകളില്‍ സജീവമാകുന്നു. കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന ഫിലിം ചേംബറും തിയേറ്റര്‍ ഉടമകളും തമ്മിലുള്ള ചര്‍ച്ചയില്‍ ദിലീപ് പങ്കെടുത്തു.
തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിനായാണ് ചെയര്‍മാനായ ദിലീപ് തന്നെയെത്തിയത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെ താരസംഘടനയായ 'അമ്മ'യില്‍ നിന്ന് പുറത്താക്കിയിരുന്നെങ്കിലും ഫിയോക്കിന്റെ ചെയര്‍മാന്‍ സ്ഥാനത്ത് ദിലീപ് തുടരുകയായിരുന്നു.
കൊവിഡ് പശ്ചാത്തലത്തില്‍ സിനിമ മേഖലയ്ക്ക് പ്രത്യേക പാക്കേജ് നടപ്പാക്കാതെ സംസ്ഥാനത്ത് തിയറ്ററുകള്‍ തുറക്കില്ലെന്ന് ഫിലിം ചേംബര്‍ നിലപാടെടുത്തു. മുഖ്യമന്ത്രിക്ക് ഇക്കാര്യത്തില്‍ നല്‍കിയ നിവേദനത്തില്‍ തീരുമാനമുണ്ടാകണമെന്നും ചേംബര്‍ അഭ്യര്‍ത്ഥിച്ചു.
എന്നാല്‍ തിയേറ്ററുടമകളും നിര്‍മാതാക്കളും വിതരണക്കാരുമായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ തിയേറ്റര്‍ തുറക്കാതിരിക്കാന്‍ കാരണമല്ലെന്നും ചേംബര്‍ വ്യക്തമാക്കി.
കൊവിഡ് കാലത്തിന് മുന്‍പുതന്നെ ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍കൂടി ചൂണ്ടിക്കാട്ടിയാണ് ഫിലിം ചേംബര്‍ തിയേറ്റര്‍ തുറക്കാന്‍ കഴിയില്ലെന്ന് അറിയിച്ചത്.
ജിഎസ്ടിക്ക് പുറമെ സിനിമ ടിക്കറ്റില്‍ ഏര്‍പ്പെടുത്തിയ വിനോദനികുതി പിന്‍വലിക്കണമെന്ന ആ പഴയ ആവശ്യത്തിന് പുറമെ തിയറ്ററുകള്‍ അടച്ചിട്ട കാലത്തെ വൈദ്യുതി ഫിക്‌സഡ് ചാര്‍ജില്‍ ഇളവ് വേണമെന്നും ചേംബര്‍ ആവര്‍ത്തിച്ചു.
അമ്ബതു ശതമാനം സീറ്റില്‍ മാത്രം പ്രവേശനം നടത്തി സിനിമ പ്രദര്‍ശിപ്പിക്കാനാകില്ല. തിയേറ്ററുകള്‍ തുറക്കാത്തത് സര്‍ക്കാരിനെതിരായ പ്രതിഷേധമല്ലെന്നും ചേംബര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha























