ഫാന്‍സ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് സ്‌റ്റേഷനില്‍ പരാതിയുമായി വിജയ്

തെന്നിന്ത്യന്‍ സൂപ്പര്‍ താരം വിജയ് ഫാന്‍സ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് സ്‌റ്റേഷനില്‍ പരാതിയുമായി എത്തിയിരിക്കുകയാണ്. വിറഗുംപക്കം സ്‌റ്റേഷനിലാണ് വിജയ്‌യുടെ വക്കീലന്മാര്‍ ഒരു പരാതി സമര്‍പ്പിച്ചിരിക്കുന്നത്. സാലിഗ്രാമത്തിലുള്ള തന്റെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ഒഴിയാന്‍ പറഞ്ഞ് മുന്‍ ഫാന്‌സുകാരായ രവിരാജ, ഏ സി കുമാര്‍ എന്നിവര്‍ക്കെതിരെയാണ് താരം പരാതി നല്‍കിയിരിക്കുന്നത്. വിജയ് മക്കള്‍ ഇയക്കത്തിലെ അംഗങ്ങളായിരുന്ന ഇരുവരും സംഘടനയുടെ ആശയങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിച്ചതിനാല്‍ പുറത്താക്കിയിരുന്നു. കൂടാതെ വിജയ്‌യുടെ അച്ഛന്‍ എസ് ഏ ചന്ദ്രശേഖരുടെ രാഷ്ട്രീയ പാര്‍ട്ടി നിര്‍മാണത്തിനും ഇരുവരും കൂട്ടുനിന്നിരുന്നു.
https://www.facebook.com/Malayalivartha























