കരിയറില്‍ ആദ്യമായിട്ടാണ് ഇങ്ങനെയൊരു അവസ്ഥയുണ്ടാകുന്നത്. ..മാനസികമായി തളര്‍ന്ന സമയങ്ങളാണ് കടന്നു പോയത്; കുറച്ച് മാസങ്ങളായി തന്റെ ജീവിതത്തിൽ സംഭവിച്ചത്.... തുറന്ന് പറഞ്ഞ് ഗായിക രഞ്ജിനി ജോസ്

ലോക് ഡൗണ്‍ കാലം തനിക്ക് സൃഷ്ടിച്ചത് വലിയ സാമ്പത്തിക പ്രതിസന്ധി ആണെന്നും തൊഴില്‍ തന്നെ നിലച്ചു പോയ അവസ്ഥയില്‍ വല്ലാത്ത ഒരു മാനസിക സ്ഥിയിലായിരുന്നു താനെന്നും തുറന്നു പറയുകയാണ് ഗായിക രഞ്ജിനി ജോസ്. കാര്യങ്ങള്‍ എല്ലാം പഴയപടിയാകും എന്ന പ്രതീക്ഷയില്‍ നിന്നിരുന്ന തനിക്ക് സംഗീതമാണ് എല്ലാത്തിനും വഴി തുറന്നതെന്നും രഞ്ജിനി പറയുന്നു.
'കരിയറില്‍ ആദ്യമായിട്ടാണ് ഇങ്ങനെയൊരു അവസ്ഥയുണ്ടാകുന്നത്. പൊതുവേ ഇപ്പോഴും ഷോകളുമായി തിരക്കിലാകറാണ് പതിവ്. മാര്‍ച്ച് മുതല്‍ ഷോകള്‍ മുടങ്ങി. ഞങ്ങളെ പോലെയുള്ള ആര്‍ട്ടിസ്റ്റ്കളുടെ പ്രധാന വരുമാനമാണ് നിലച്ചത്. അന്ന് പ്ലാന്‍ചെയ്ത ഷോ മുടങ്ങിയപ്പോഴൊന്നും ഇതിത്രയും നാള്‍നീണ്ടു നില്‍ക്കുമെന്ന് കരുതിയില്ല. മാനസികമായി തളര്‍ന്ന സമയങ്ങളാണ് കടന്നു പോയത്. അതിനെയൊക്കെ അതിജീവിച്ചത് കുറച്ചു പാട്ടുകള്‍പാടിയാണ്.
സംഗീതം തന്നെയാണ് ഈ കാലത്തെ കടന്നു പോകാനുള്ള ഊര്‍ജ്ജം നല്‍കിയത്. നന്നായി സമയമെടുത്ത് പുതിയ വര്‍ക്കുകള്‍ചെയ്തു തീര്‍ക്കാന്‍പറ്റി എന്നതാണ് ഏക ആശ്വാസം. കുറച്ചു പാട്ടുകള്‍ചെയ്തു ഇപ്പോള്‍ അതിന്റെ റിലീസിംഗിനു വേണ്ടി കാത്തിരിക്കുകയാണ്. എല്ലാം ശരിയാകുമെന്ന പ്രതീക്ഷയിലാണ് പിന്നെ നമ്മള്‍എല്ലാം ഓണ്‍ലൈന്‍ജീവിതത്തിലേക്ക് മാറിയല്ലോ ഫേസ്ബുക്കില്‍ഒത്തിരി ലൈവ് പോയി യുട്യൂബിലും കുറച്ചു ആക്ടീവായി'. ഗായിക രഞ്ജിനി ജോസ് പറയുന്നു.
https://www.facebook.com/Malayalivartha























