മകള്‍ പ്രാര്‍ത്ഥനയും അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസിനുമൊപ്പം ഇന്ദ്രജിത്... കുണ്ടന്നൂര്‍ പാലത്തിലൂടെ രാത്രി സവാരി; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ....

സോഷ്യല്‍ മീഡിയയില്‍ കിടിലന്‍ ചിത്രങ്ങളുമായി തരംഗം സൃഷിട്ടിക്കുന്ന താരകുടുംബമാണ് നടന്‍ ഇന്ദ്രജിത്തിന്റേത്. കഴിഞ്ഞ ദിവസം തുറന്ന എറണാകുളത്തെ വൈറ്റില, കുണ്ടന്നൂര്‍ പാലത്തിലൂടെ രാത്രി സവാരിക്കിറങ്ങിയറങ്ങിയിരിക്കുകയാണ് ഇന്ദ്രജിത്.
ഒപ്പം മകള്‍ പ്രാര്‍ത്ഥനയും അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസും ഉണ്ട്. ഇതിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. പുതുക്കിപണിത വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ശനിയാഴ്ചയാണ് നാടിന് സമര്‍പ്പിച്ചത്.
https://www.facebook.com/Malayalivartha























