അമ്മയായി അനുഷ്‌ക ശര്‍മ... എല്ലാവരുടെയും പ്രാര്‍ഥനങ്ങള്‍ക്കും സ്‌നേഹത്തിനും ആശംസകള്‍ക്കും നന്ദി അറിയിച്ച് അനുഷ്‌ക

ബോളിവുഡ് താരവുമായ അനുഷ്‌ക ശര്‍മയ്ക്ക് പെണ്‍കുഞ്ഞ് പിറന്നു. ട്വിറ്ററിലൂടെ വിരാട് കോലിയാണ് ഈ സന്തോഷ വാര്‍ത്ത പങ്കുവച്ചത്. കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടയ്ക്ക് വച്ച് കോലി നാട്ടിലേക്ക് മടങ്ങിയിരുന്നു.'ഇന്ന് ഉച്ചകഴിഞ്ഞ് ഞങ്ങള്‍ക്ക് പെണ്‍കുഞ്ഞ് പിറന്ന വിവരം ഏറ്റവും സന്തോഷത്തോടെ അറിയിക്കുന്നു. എല്ലാവരുടെയും പ്രാര്‍ഥനങ്ങള്‍ക്കും സ്‌നേഹത്തിനും ആശംസകള്‍ക്കും നന്ദി. അനുഷ്‌കയും കുഞ്ഞും സുഖമായിരിക്കുന്നു. ജീവിതത്തിലെ ഈ പുതിയ അധ്യായത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ഏറ്റവും സന്തോഷം. ഞങ്ങളുടെ സ്വകാര്യതയെ നിങ്ങള്‍ മാനിക്കുമെന്ന് കരുതുന്നു. ഇഷ്ടത്തോടെ, വിരാട്' കോലി ട്വിറ്ററില്‍ കുറിച്ചു.
https://www.facebook.com/Malayalivartha























