മോഹന്‍ലാലിനൊപ്പം അഭിനയിച്ചതിനെ കുറിച്ച് മനസ്സ് തുറന്ന് നടി ദുര്‍ഗ കൃഷ്ണ

ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം എന്ന ചിത്രത്തിലാണ് മോഹന്‍ലാലിനൊപ്പം ദുര്‍ഗ കൃഷ്ണ അഭിനയിച്ചത്. മോഹന്‍ലാല്‍ എങ്ങനെ മോഹന്‍ലാലായി എന്ന് തനിക്ക് അപ്പോഴാണ് മനസിലായതെന്നും വലിപ്പചെറുപ്പങ്ങളൊന്നും നോക്കാതെ എല്ലാവരോടും ഒരേ മനസ്സോടെ പെരുമാറുന്ന വ്യക്തിയാണ് അദ്ദേഹമെന്നും അവര്‍ പറഞ്ഞു.
അതിപ്പോള്‍ ലൈറ്റ് പിടിക്കുന്ന ചേട്ടനോട് പോലും അദ്ദേഹം ആ രീതിയില്‍ തന്നെയാണ് പെരുമാറുക. അഭിനയത്തില്‍ വളരെ സൂക്ഷ്മമായി നിരീക്ഷണം നടത്തുന്ന വ്യക്തിയാണ് അദ്ദേഹം. ഒരു നടനെന്ന നിലയ്ക്കും വ്യക്തിയെന്ന നിലയ്ക്കും അദ്ദേഹത്തില്‍ നിന്നും ഒരുപാട് പഠിക്കാനുണ്ട്. കഴിഞ്ഞ വര്‍ഷം ലാലേട്ടനൊപ്പം റാം എന്ന ചിത്രം ചെയ്യാന്‍ സാധിച്ചു. തീര്‍ത്തും സ്വപ്‌നതുല്യമായ കാര്യമായിരുന്നു അത്. ചിത്രത്തില്‍ ലാലേട്ടന്റെ അനിയത്തിയായിട്ടാണ്. വളരെ സന്തോഷം തോന്നുകയാണിപ്പോഴെന്നും ദുര്‍ഗ പറയുന്നു.
https://www.facebook.com/Malayalivartha























