Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എന്റെ സ്വപ്‌നങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കുമൊക്കെ വേണ്ടി കൂടുതല്‍ സമയമെടുത്തു ജീവിക്കുമ്പോള്‍ കുറെ പാഴ് വസ്തുക്കള്‍ക്ക് വേണ്ടി എന്റെ സമയം കളഞ്ഞല്ലോ എന്നാലോചിക്കുമ്പോൾ എന്നോട് തന്നെ പുച്ഛം തോന്നുന്നു.... കൂടെയുണ്ടായിരുന്ന ബന്ധുക്കളില്‍ ചിലര്‍ ചതിച്ചു, ഇപ്പോൾ 3 സുഹൃത്തുക്കള്‍! തുറന്നടിച്ച് ദിയ സന

15 JANUARY 2021 08:50 AM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ആരാധക പ്രീതിനേടിയ താരമാണ് ദിയ സന. സോഷ്യല്‍ മീഡിയയില്‍ സജീവമായ ദിയ ജീവിതത്തിലെ ചില വേദനകളെക്കുറിച്ചും സന്തോഷങ്ങളെക്കുറിച്ചും പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്.

പോസ്റ്റിന്റെ പൂര്‍ണരൂപത്തിലൂടെ...

ജീവിതത്തില്‍ കടന്നുവന്ന വഴികള്‍ മുഴുവന്‍ പ്രതിസന്ധികള്‍ നിറഞ്ഞത് മാത്രമായിരുന്നു.. എന്തുകൊണ്ടോ 15 വയസുമുതല്‍ തുടങ്ങി അനുഭവങ്ങളും ജീവിതവും ഒക്കെ പുറകിലോട്ട് ഓര്‍ക്കുമ്പോള്‍ വല്ലാത്ത മരവിപ്പാണ്. എന്റെ ജീവിതത്തില്‍ ഞാനനുഭവിച്ചതിനേക്കാള്‍ കൂടുതല്‍ വേദന ഞാന്‍ കാണുന്നത് പൊതുവിടത്തില്‍ ഇറങ്ങുമ്പോഴാണ്.. സമരങ്ങള്‍, അടി, ഇടി, തെറിവിളി,ഒക്കെ ജീവിതത്തില്‍ അനുഭവിക്കേണ്ടിവന്നിട്ടുണ്ട്.. ഇപ്പോഴും തുടരുന്നു…

മനസിനെ മരവിപ്പിക്കുന്ന ചില സൗഹൃദങ്ങളില്‍ നിന്നാണ് ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ആഴത്തിലുള്ള അടി കിട്ടിയിരിക്കുന്നത്… അവര് വേദനിപ്പിച്ചത് എന്റെ കുടുംബത്തിനെയാണ്.. എനിക്ക് പറ്റുന്നതൊക്കെ ഞാനവര്‍ക് ചെയ്ത് കൊടുത്തു.. ജീവിതത്തില്‍ ഇന്ന് വരെ എനിക്കവരുടെ സഹായം ഉണ്ടായിരുന്നില്ല.. ഞാന്‍ പ്രതീക്ഷിച്ചിട്ടുമല്ല കൂടെനിന്നതും… അവരാണ് ഇപ്പൊ ആളുകളെ തെറ്റിദ്ധാരണയോടെ നോക്കാന്‍ പഠിപ്പിച്ചതും..

എന്തായാലും അതൊക്കെ വിട്ട് എന്റെ ജീവിതത്തില്‍ പ്രധാനപ്പെട്ട മനുഷ്യര്‍ക്ക്‌ വേണ്ടി ജീവിക്കാന്‍ തീരുമാനിച്ചു.. എന്നെ ഇഷ്ടപ്പെടുന്നവരെ ഞാനൊഴിവാക്കുകയായിരുന്നു.. ആരോടും പരിഭവമില്ല പരാതിയില്ല.. ഒരിക്കല്‍ കൂടെയുണ്ടായിരുന്ന ബന്ധുക്കളില്‍ ചിലര്‍ ചതിച്ചു.. ഇപ്പോൾ ഞാനുണ്ടാക്കിയ എന്റെ സ്‌പൈസില്‍ കയറി 3 സുഹൃത്തുക്കള്‍ ചതിച്ചു… എല്ലാം മുന്‍പ് വ്യക്തമായി തുറന്നെഴുതിയതാണ്…

എന്നാലും ഇപ്പോ ഇതൊക്കെ പറയുന്നത് എന്റെ സ്വപ്‌നങ്ങള്‍, ആഗ്രഹങ്ങള്‍ക് ഒക്കെ വേണ്ടി കൂടുതല്‍ സമയമെടുത്തു ജീവിക്കുമ്പോള്‍ കുറെ പാഴ് വസ്തുക്കള്‍ക്ക് വേണ്ടി എന്റെ സമയം കളഞ്ഞല്ലോ എന്നാലോചിക്കുമ്പോൾ എന്നോട് തന്നെ പുച്ഛം തോന്നുന്നു എന്ന് നിങ്ങളോട് പറയാനാണ്.. ഇനി നിങ്ങള്‍ എന്നെ കുറ്റപ്പെടുത്തണ്ട ഞാന്‍ തിരിച്ചറിയുന്നു…

പുരോഗമനം എന്ന ആശയത്തില്‍ ഉറച്ചു മുന്നോട്ട് 10 കൊല്ലം മുമ്പ് ഇറങ്ങി തിരിക്കുമ്പോള്‍ എനിക്ക് എന്റെ സ്വാതന്ത്ര്യതിന് ജീവിക്കാന്‍ എനിക്ക് സ്‌പൈസ് വേണം എന്ന ഒരേ ആവശ്യമേ ഉള്ളിലുണ്ടായിരുന്നുള്ളൂ… അത് മാത്രം മതി…

അപ്പൊ ഇനിയും എന്നെ ഇഷ്ടപ്പെടുന്നവരുടെ സപ്പോര്‍ട് ഉണ്ടാകണം.. 2 സിനിമകള്‍ വരുന്നുണ്ട്.. അണിയറപ്രവര്‍ത്തനവും, അരങ്ങിലേക്കും, ♥️♥️♥️♥️ എന്റെ വിശേഷങ്ങള്‍ ഓരോരുത്തര്‍ വിളിച്ചന്വേഷിക്കുമ്പോള്‍ പലരോടും സംസാരിക്കാന്‍ പറ്റാറില്ല.. ക്ഷമിക്കണം.. തിരക്കുകളാണ്.. ♥️♥️♥️ എല്ലാവരോടും സ്നേഹം ♥️♥️♥️

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (16 minutes ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (21 minutes ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (34 minutes ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (50 minutes ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (1 hour ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (1 hour ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (1 hour ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (1 hour ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (1 hour ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (2 hours ago)

ടി.പി. വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റുക എന്ന തീരുമാനം; നേരത്തെ മാറ്റണമായിരുന്നു ; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (2 hours ago)

CPI പിണറായി വിജയനെ നേരത്തെ നിലയ്‌ക്ക്‌ നിർത്തണമായിരുന്നു...! ആഞ്ഞടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (2 hours ago)

ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കപ്പെടുന്ന ഊർജസ്വലമായ ഉത്സവം; തിരുവോണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (3 hours ago)

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (7 hours ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (15 hours ago)

Malayali Vartha Recommends