പ്രശസ്ത നടന്‍ ഉണ്ണികൃഷ്ണന്‍ നമ്ബൂതിരി അന്തരിച്ചു

മലയാള സിനിമയില്‍ മുത്തച്ഛന്‍ വേഷങ്ങള്‍ ചെയ്ത് നിറഞ്ഞു നിന്ന ഉണ്ണികൃഷ്ണന്‍ നമ്ബൂതിരി അന്തരിച്ചു. 98 വയസ്സായിരുന്നു ആദ്ദേഹത്തിന്. 'ദേശാടന'ത്തിലെ മുത്തച്ഛന്‍ കഥാപാത്രമായി സിനിമയില്‍ സജീവമായ അദ്ദേഹം ഒരാള്‍ മാത്രം, കളിയാട്ടം, മേഘമല്‍ഹാര്‍, കല്ല്യാണരാമന്‍, നോട്ട്ബുക്ക്, രാപ്പകല്‍, ഫോട്ടോഗ്രാഫര്‍, ലൗഡ്‌സ്പീക്കര്‍, പോക്കിരി രാജ, മായാമോഹിനി തുടങ്ങി ഇരുപത്തഞ്ചോളം സിനിമകളുടെ ഭാഗമായിട്ടുണ്ട്.
കോവിഡ് പൊസിറ്റീവായതിനെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഉണ്ണിക്കൃഷ്ണന്‍ നമ്ബൂതിരി. ന്യുമോണിയ ബാധിച്ച് മൂന്നാഴ്ച മുമ്ബ് കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സ തേടിയതായിരുന്നു ഉണ്ണിക്കൃഷ്ണന്‍ നമ്ബൂതിരി. അന്ന് കോവിഡ് ഫലം നെഗറ്റീവ് ആയിരുന്നു. ന്യുമോണിയ ഭേദമായി വീട്ടിലെത്തിയ താരത്തിന് രണ്ടു ദിവസത്തിന് ശേഷം വീണ്ടും പനി ബാധിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha























