Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'14 മണിക്കൂര്‍ മേക്കപ്പ് 7 മണിക്കൂര്‍ മേക്കപ്പ് റിമൂവലിന് വേണ്ടിട്ട്, ഷൂട്ട്‌ കഴിഞ്ഞ ഉടന്‍ ഫ്രീസ്ഡ് ക്യാന്‍ബിനില്‍ ഇരിക്കും ഒന്ന് കിടക്കാന്‍ പോലും പറ്റാതെ, കാരണം മേക്കപ്പ് ശരീരം മുഴുവന്‍ ആയിട്ട് ഇട്ടിട്ടുണ്ട്, കൂടാതെ ഡയറ്റ് ദ്രാവാക രൂപത്തില്‍ ഉള്ള ആഹാരം മാത്രം. ഇത്രത്തോളം ഒന്നും ഒരു ഇന്ത്യന്‍ നടനും കഥാപാത്രത്തിനു വേണ്ടിട്ട് കഷ്ടപ്പെട്ടിട്ടുണ്ടാവില്ല....' വിക്രമിന്റെ ബ്രഹ്‌മാണ്ഡ ചിത്രങ്ങളില്‍ ഒന്നായ 'ഐ' യില്‍ സംഭവിച്ചത് വൈറലായി കുറിപ്പ്

21 JANUARY 2021 03:01 PM IST
മലയാളി വാര്‍ത്ത

വിക്രമിന്റെ ബ്രഹ്‌മാണ്ഡ ചിത്രങ്ങളില്‍ ഒന്നായ 'ഐ' യില്‍ നാല് വ്യത്യസ്ത ഗെറ്റപ്പുകളായിരുന്നു അദ്ദേഹം അവതരിച്ചത്. കൂനന്‍, ബോഡി ബില്‍ഡര്‍, മോഡല്‍, ബീസ്റ്റ് എന്നീ ഗെറ്റപ്പുകള്‍ക്ക്‌ വേണ്ടി വിക്രം ചെയ്ത സഹനത്തെക്കുറിച്ചുള്ള കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. ലിങ്കേശന്‍ എഴുതിയ കുറിപ്പ് ഫേസ്ബുക്കിലെ സിനിമാ കൂട്ടായ്മയായ സിനിഫയലിനാണ് പങ്കുവെച്ചിരിക്കുന്നത്.

കുറിപ്പ് വായിക്കാം:

ഒരു സിനിമയ്ക്ക് വേണ്ടി ഒരു നടന് എന്തൊക്കെ ചെയ്യാം എന്നതില്‍ ഒരു പരിമിതി ഉണ്ടായിരുന്നു. എന്നാല്‍ ചിയാന്‍ അതിനെയും മറികടന്നു കൊണ്ട് ഒരു നടന് ചെയ്യാവുന്നതിലും അധികം അത് ശാരീരികമായും മാനസികമായും അദ്ദേഹം ചെയ്തു എന്നതിനേക്കാള്‍ അനുഭവിച്ചു എന്ന് തന്നെ പറയാം, ഈ കഥ പറഞ്ഞു കൊടുക്കുന്ന ടൈംമില്‍ ശങ്കര്‍ പറഞ്ഞു, ഇതില്‍ 4 ടൈപ്പ് കഥാപാത്രങ്ങള്‍ ആണ് വരുന്നത്, ഒന്ന് കൂനന്‍, മറ്റൊന്ന് ബോഡി ബില്‍ഡര്‍, മോഡല്‍, ബീസ്റ്റ്, അപ്പോള്‍ തന്നെ ചിയാന്‍ ശങ്കറിനോട് പറഞ്ഞു ഞാന്‍ ഈ കഥാപാത്രങ്ങള്‍ക്ക് വേണ്ടി weight കുറയ്ക്കാം എന്ന്, കൂനന്‍ കഥാപാത്രത്തിന് വേണ്ടി തന്റെ നോര്‍മല്‍ വെയ്റ്റില്‍ നിന്നും 30Kg ക്ക് മേളില്‍ കുറച്ചു മോഡല്‍ റോളിന് വേണ്ടി 35Kg കൂട്ടി. ബോഡി ബില്‍ഡിര്‍ റോളിന് വേണ്ടി 55Kg യില്‍ നിന്നും 75KG ആക്കി ബീസ്റ്റ് കഥാപാത്രത്തിനു വേണ്ടി 110Kg, അതെല്ലാം പോട്ടെ കൂനന്‍ മേക്കപ്പ് Procedure ന് വേണ്ടി 14 മണിക്കൂര്‍ അത് റിമൂവ് ചെയ്യാന്‍ വേണ്ടി 7 മണിക്കൂര്‍, ആ സമയത്ത് സുരേഷ് ഗോപി ഒരു ഇന്റര്‍വ്യൂവില്‍ പറയുന്നുണ്ട് ക്ലൈമാക്സിലെ എന്റെ ലുക്കിന് വേണ്ടിട്ട് 7 മണിക്കൂര്‍ മേക്കപ്പ് വേണ്ടി വന്നു. ആ 7 മിനിറ്റ് മാത്രം ഉള്ള ആ സീനിന് വേണ്ടിട്ട് കഷ്ടപ്പെട്ട അത്രയും ഞാന്‍ വേറെ ഒരു മൂവിക്ക് വേണ്ടിട്ടും കഷ്ടപ്പെട്ടിട്ടില്ല എന്ന്. അപ്പോള്‍ ചിയാന്‍ എന്ന വ്യക്തിയുടെ അവസ്ഥ ചിന്തിച്ചു നോക്ക്!

14 മണിക്കൂര്‍ മേക്കപ്പ് 7 മണിക്കൂര്‍ മേക്കപ്പ് റിമൂവലിന് വേണ്ടിട്ട്, ഷൂട്ട്‌ കഴിഞ്ഞ ഉടന്‍ ഫ്രീസ്ഡ് ക്യാന്‍ബിനില്‍ ഇരിക്കും ഒന്ന് കിടക്കാന്‍ പോലും പറ്റാതെ, കാരണം മേക്കപ്പ് ശരീരം മുഴുവന്‍ ആയിട്ട് ഇട്ടിട്ടുണ്ട്, കൂടാതെ ഡയറ്റ് ദ്രാവാക രൂപത്തില്‍ ഉള്ള ആഹാരം മാത്രം, ഇത്രത്തോളം ഒന്നും ഒരു ഇന്ത്യന്‍ നടനും കഥാപാത്രത്തിനു വേണ്ടിട്ട് കഷ്ടപ്പെട്ടിട്ടുണ്ടാവില്ല, അതുപോലെ കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്ക് വേണ്ടിട്ട് മുന്‍നിരയിലെ പല്ല് എടുത്തു, ഒരു പൊതുവേദിയില്‍ വച്ചു ശങ്കര്‍ തന്നെ പറഞ്ഞിട്ടുണ്ട് ശൈലജ മാമിനെ ഫേസ് ചെയ്യാന്‍ ബുദ്ധിമുട്ടാണ് കാരണം പുള്ളിക്കാരി ചിയാന്റെ അവസ്ഥ കണ്ട് വല്ലതും പറഞ്ഞാലോ എന്ന് കരുതി.

അതുപോലെ ശങ്കറിന്റെ എല്ലാം മൂവീസ്ന്റെ ഓഡിയോ ലോഞ്ച് എടുത്ത് നോക്കിയാലും കൂടുതല്‍ അദ്ദേഹം ആ മൂവിയെ പറ്റി ആകും സംസാരിക്കുക എന്നാല്‍ "ഐ" മൂവി ഓഡിയോ ലോഞ്ചില്‍ ഏറ്റവും കൂടുതല്‍ ശങ്കര്‍ പറഞ്ഞ വാക്ക് 'വിക്രം' എന്നാകും കാരണം ആ മൂവിക്ക് വേണ്ടി ചിയാന്‍ വിക്രം എന്ന മനുഷ്യന്‍ എടുത്ത കഷ്ടപ്പാട് വളരെ വലുതാണ്, അന്ന് ഓഡിയോ ലോഞ്ചില്‍ ശങ്കര്‍ പറഞ്ഞത് ഇപ്പോഴും ഓര്‍ക്കുന്നു എല്ലാരും ഉയിര കൊടുത്ത് നടിച്ചിരുക്കാങ്ക ഉയിര കൊടുത്ത് നടിച്ചിരിക്കാ ന്നു സൊല്ലുവാ ആനാല്‍ വിക്രം ഉടലയും കൊടുത്ത് നടിച്ചിരുക്കാങ്ക, രജനി പറഞ്ഞ വാക്ക് ഡിഫെനെറ്റാ ഹോളിവുഡിലെ കൂടെ ഇന്തമാതിരി sacrifice പണ്ണ്‍ട്ര ആക്ടര്‍ കിടായത്, ഐ മൂവിയെ പറ്റി ആണെങ്കിലും അതിലെ ചിയാന്റെ ഡെഡിക്കേഷനെ കുറിച്ച്‌ പറയാന്‍ ആണെങ്കിലും ഒരുപാട് ഉണ്ട്'.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (27 minutes ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (29 minutes ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (37 minutes ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (44 minutes ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (1 hour ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (1 hour ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (1 hour ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (1 hour ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (2 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (2 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (2 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (2 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (2 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (3 hours ago)

ടി.പി. വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റുക എന്ന തീരുമാനം; നേരത്തെ മാറ്റണമായിരുന്നു ; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (3 hours ago)

Malayali Vartha Recommends