കണ്ടാൽ സിംപിൾ ലുക്ക്, വൈറ്റ് ടീഷര്‍ട്ടും ഡെനിം പാന്റ്സിലും തിളങ്ങി കരിഷ്മ; പക്ഷെ കൈയിലിരിക്കുന്ന ആ ബാഗിന്റെ വിലയെത്രയാണെന്നറിയോ? കണ്ണുതള്ളി ആരാധകർ....
ആരാധകരുടെ പ്രിയതാരമാണ് ബോളിവുഡ് നടി കരീഷ്മ കപൂര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ കരിഷ്മയുടെ പുതിയ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വൈറ്റ് ടീഷര്‍ട്ടും ഡെനിം പാന്റ്സുമാണ് കരീഷ്മയുടെ വേഷം.
എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് കരിഷ്മയുടെ ബാഗാണ്. ചാനലിന്റെ സ്ലിങ് ബാഗാണ് താരത്തിന്റെ കയ്യിലുള്ളത്.
രണ്ട് ലക്ഷത്തിലധികം (2,91,997) രൂപയാണ് ഈ ബാഗിന്റെ വില. അടുത്തിടെ ബോളിവുഡ് നടിമാരായ നോറ ഫത്തേഹി, ദീപിക പദുകോണ്‍, പ്രിയങ്ക ചോപ്ര എന്നിവരുടെ ആഡംബര ബാഗുകളുടെ വിലയും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha