രജനികാന്തിന്റെ പുതിയ ചിത്രം 'അണ്ണാത്തെ' റിലീസ് തിയതി പ്രഖ്യാപിച്ചു
രജനികാന്ത് ചിത്രം 'അണ്ണാത്തെ' ദീപാവലി റിലീസായി ഈ വര്‍ഷം തന്നെ തിയേറ്ററുകളിലെത്തും. ഡിസംബര്‍ മാസത്തില്‍ ക്രൂ അംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവച്ചിരുന്നു. ഹൈദരാബാദില്‍ ഷൂട്ടിംഗ് നടക്കവെയാണ് സെറ്റിനെ ബാധിച്ചത്. ഡിസംബര്‍ പതിനാലിനാണ് അണ്ണാത്തേയുടെ ചിത്രീകരണം ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ ആരംഭിച്ചത്. ശിവ സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഫാമിലിആക്ഷന് ഡ്രാമ സിനിമയായാവും പുറത്തിറങ്ങുക. പടയപ്പാ, അരുണാചലം തുടങ്ങിയ സിനിമകളില്‍ കണ്ടുപരിചയിച്ച രജനികാന്തിനെ ഒരിക്കല്‍ക്കൂടി കാണാനുള്ള അവസരം കൂടിയാവും ഇത്.
എ.ആര്. മുരുഗദോസ് സംവിധാനം ചെയ്ത 'ദര്‍ബാര്‍' എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിലായി രജനി നായകവേഷം ചെയ്തത്. ഈ ചിത്രം ബോക്സ് ഓഫീസില്‍ ഹിറ്റ് ആയില്ല. നവംബര്‍ നാലാണ് റിലീസ് തിയതി. ദര്‍ബാറിന് ശേഷം രജനികാന്ത്നയന്താര ജോഡികള്‍ ഒരിക്കല്‍ കൂടി ഒന്നിക്കുന്ന സിനിമയാണിത്. സണ്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന സിനിമയില്‍ ഖുശ്ബു, മീന, കീര്‍ത്തി സുരേഷ്, പ്രകാശ് രാജ്, സൂരി എന്നിവര്‍ മുഖ്യവേഷങ്ങള്‍ അവതരിപ്പിക്കും. വിശ്വാസം സിനിമയ്ക്ക് വേഷം ശിവ സംഗീത സംവിധായകന് ഡി. ഇമ്മന്‍ കൂട്ടുകെട്ട് ഒരിക്കല്‍ക്കൂടി കൈകോര്‍ക്കുന്ന സിനിമകൂടിയാണിത്.
https://www.facebook.com/Malayalivartha