Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'എന്നെ ഒരുപാട് ചിന്തിപ്പിക്കുകയും വിഷമിപ്പിക്കുകയും ചെയ്‍ത ഒരു ചോദ്യം. കാര്യം വളരെ നിസാരമെന്നു തോന്നാമെങ്കിലും അതെന്നിൽ ഉണ്ടാക്കിയ ആഘാതം ചെറുതല്ല...' മക്കളോട് കള്ളം പറഞ്ഞതിന് വിഷമം പങ്കുവച്ച് സാന്ദ്ര തോസ്, കുറിപ്പ് ശ്രദ്ധേയമാകുന്നു

28 JANUARY 2021 03:01 PM IST
മലയാളി വാര്‍ത്ത

സമൂഹമാധ്യമങ്ങളിൽ സജീവമായ നടി സാന്ദ്ര തോമസിന്റെ മക്കള്‍ തങ്കവും കുല്‍സുവും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. മണ്ണിനെ അറിഞ്ഞ് വളരുടെ കുട്ടികളെ എല്ലാവര്‍ക്കും വളരെ ഇഷ്‍ടമാണ്. കുട്ടികളോട് കള്ളം പറഞ്ഞതിനെ കുറിച്ചും സാന്ദ്ര തോമസ് അത് തിരുത്തിയതിനെ കുറിച്ചുമുള്ള വാര്‍ത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചര്‍ച്ചയാകുന്നത്. സാന്ദ്ര തോമസ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കുട്ടികളോട് കള്ളത്തരം പറയാൻ പാടില്ല എന്നാണ് സാന്ദ്ര തോമസ് ഇതിലൂടെ പറയുന്നത്.

സാന്ദ്ര തോമസിന്റെ കുറിപ്പ് ഇങ്ങനെ;

അമ്മ കള്ളത്തരം പറഞ്ഞതാണോ?
എന്തൊക്കെ സംഭവിച്ചാലും കുട്ടികളോട് കള്ളത്തരം മാത്രം പറയരുതെന്ന് ഘോരഘോരം പ്രസംഗിക്കുന്ന എനിക്ക് കിട്ടിയ ഒരു അടിയായിരുന്നു ആ ചോദ്യം.എന്നെ ഒരുപാട് ചിന്തിപ്പിക്കുകയും വിഷമിപ്പിക്കുകയും ചെയ്‍ത ഒരു ചോദ്യം. കാര്യം വളരെ നിസാരമെന്നു തോന്നാമെങ്കിലും അതെന്നിൽ ഉണ്ടാക്കിയ ആഘാതം ചെറുതല്ല. 14 ദിവസത്തെ ആയുർവേദ ട്രീറ്റ്മെന്റ് കഴിഞ്ഞു വീട്ടിലെത്തി നേരം വെളുത്തപ്പോൾ ചാച്ചനേം ഉമ്മിയേം കാണാഞ്ഞപ്പോൾ തങ്കകൊലുസ് വിഷമിക്കാതിരിക്കാൻ അവർ ഹോസ്പിറ്റലിൽ പോയെന്നും ഇൻജെക്ഷൻ എടുത്തു തിരിച്ചു വരുമെന്നും വെറുതെ ഞാൻ അവരോടു പറഞ്ഞു. അവരതും കേട്ട് തലയാട്ടി പതിവ് പരിപാടികളിലേക്ക്.

രണ്ട് ദിവസങ്ങൾക് ശേഷം
ഞാൻ : ചാച്ചനും ഉമ്മിയും വയനാട് നിന്ന് വരുമ്പോൾ തങ്കത്തിനും കുൽസുനും എന്താ കൊണ്ടുവരണ്ടതെന്നു ചോദിച്ചു.
കുൽസു: ഉമ്മി ഇൻജെക്ഷൻ എടുത്തു കഴിഞ്ഞോ
തങ്കം : അമ്മ വെറുതെ പറഞ്ഞതാണോ
ഞാൻ : അത്, ഞാൻ,
തങ്കം : അമ്മയല്ലേ പറഞ്ഞത് കള്ളത്തരം പറയാൻ പാടില്ലെന്ന്
ഞാൻ : അമ്മയോട് തങ്കകൊലുസ് ക്ഷമിക്കണം അമ്മ അറിയാതെ പറഞ്ഞു പോയതാണ്. ഇനി അങ്ങനെ പറയില്ല.
കുൽസു : സാരമില്ല കള്ളത്തരം പറയാൻ പാടില്ലാട്ടോ
ഇത് എഴുതുമ്പോൾ അഭിമാനം കൊണ്ടാണോ എന്നറിയില്ല എന്റെ കണ്ണുകൾ നിറയുന്നു
രണ്ടര വയസുള്ള കുട്ടികളെ, കുറച്ചു കണ്ടൊരു അമ്മ. തെറ്റ് ഞാൻ തിരുത്തുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (1 hour ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (1 hour ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (1 hour ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (1 hour ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (2 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (2 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (2 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (2 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (2 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (3 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (3 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (3 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (3 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (4 hours ago)

ടി.പി. വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റുക എന്ന തീരുമാനം; നേരത്തെ മാറ്റണമായിരുന്നു ; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (4 hours ago)

Malayali Vartha Recommends