Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒടുവിൽ ആ രഹസ്യം പരസ്യമാക്കി വീണാനായർ ; ബിഗ്‌ബോസ് ഷോയ്ക്ക് ശേഷം വീണ പ്രേക്ഷകർക്ക് മുന്നിലെത്തിയത് ഇങ്ങനെ, സമൂഹ മാധ്യമങ്ങളിൽ നിറ സാനിധ്യമായ വീണയുടെ മാറ്റത്തിന് പിന്നിൽ ഇത്

29 JANUARY 2021 01:31 PM IST
മലയാളി വാര്‍ത്ത

മലയാള മിനിസ്‌ക്രീനിൽ പ്രേക്ഷകരുടെ പ്രിയ താരമാണ് വീണ നായർ. സിനിമയിലും സീരിയലിലും താരം ശ്രദ്ദേയമാണെങ്കിലും ബിഗ്‌ബോസ് റിയാലിറ്റി ഷോയിലൂടെയാണ് കൂടുതൽ പ്രേക്ഷക ശ്രദ്ധപിടിച്ചു പറ്റിയത്. മലയാളം ബിഗ്‌ബോസ് സീസൺ 2വിലെ ശക്തയായ മത്സരാർഥിയായിരുന്നു. ഷോയുടെ പകുതിയോളം ദിവസങ്ങളിലും വീണ ബിഗ്‌ബോസ്സിലുണ്ടായിരുന്നു. എന്നാൽ കോവിഡ് പ്രതിസന്ധിയെ തുടർന്നാണ് ഷോ നിർത്തിവെക്കേണ്ടി വന്നത്.

ഇപ്പോളിതാ താരം ശരീര ഭാരം കുറച്ച പുതിയ മേക്ക് ഓവറിന്റെ രഹസ്യം വെളിപ്പെടുത്തുകയാണ്. ബിഗ്‌ബോസ് ഷോയ്ക്ക് ശേഷം ആകെയൊരു മാറ്റത്തിലൂടെയായിരുന്നു വീണ പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ശരീര ഭാരം കുറച്ചതിന്റെ രഹസ്യം വനിതാ ഓൺലൈനിനുനൽകിയ അഭിമുഖത്തിലൂടെയാണ് പരസ്യമാക്കിയത്. ഇപ്പോഴും നന്നായിട്ട് വണ്ണം കുറഞ്ഞിട്ടില്ലെന്നാണ് വീണ പറയുന്നത്.ബിഗ്‌ബോസ് ഷോയിൽ നിന്നും താരം നേരെപോയത് ദുബായിലുള്ള ഭർത്താവിന്റെയും കുഞ്ഞിന്റെയും അടുത്തേക്കാണ്. അവിടെ നിന്നുമായിരുന്നു സമൂഹ മാധ്യമങ്ങളിൽ വീണ നിറ സാനിധ്യമായത്. വീ വൈബ്‌സ് എന്ന സ്വന്തം യുട്യൂബ് ചാനലിലൂടെയാണ് വീണ പ്രേക്ഷകരുടെ മുന്നിലെത്തിയത്.

ഒരുപാടു നാളുകൾ കൊണ്ട് വണ്ണം കുറക്കണമെന്ന് ചിന്തിക്കുകയായിരുന്നെന്ന് വീണ പറഞ്ഞു. എന്നാൽ ഇപ്പോഴാണതിന് സാധിച്ചത്. ബിഗ്‌ബോസിൽ നിന്നും ഇറങ്ങുബോൾ തന്റെ ഭാരം 81കിലോ ആയിരുന്നു. എന്നാൽ ലോക്കഡൗൺ ആയതോടുകൂടി ഭക്ഷണ ക്രമത്തിൽ മാറ്റം വരുകയും ശരീര ഭാരം 97 കിലോയുമായി. തുടർന്നായിരുന്നു വണ്ണം കുറക്കാനുള്ള തീരുമാനം എടുത്തത്. ഇപ്പോഴും പൂർണമായി വണ്ണം കുറക്കാൻ സാധിക്കാത്തതിനാൽ കൂടുതൽ പരിചരണത്തിലൂടെ ശരീരഭാരം കുറക്കാനുള്ള ശ്രമത്തിലാണ് വീണ. ഹെയർ സ്റ്റൈൽ കൂടി മാറ്റിയതോടെ കൂടുതൽ മെലിഞ്ഞതായി ഫീല്‍ ചെയ്യുന്നുണ്ട്. പുതിയ ചിത്രം കണ്ട് പലരും മേക്ക് ഓവർ കൊള്ളാം എന്നൊക്കെ മെസേജ് അയക്കുന്നു. ഇനിയും കുറയ്ക്കണം എന്നുണ്ട്. അതിനായി ശ്രമിക്കുമെന്നും നടി പറഞ്ഞു. നിലവിൽ 85 കിലോയാണ് വീണയുടെ ശരീരഭാരം.

ആയൂർവേദ ചികിത്സയിലൂടെയാണ് വണ്ണം കുറച്ചതെന്ന് താരം വെളിപ്പെടുത്തി. 16 ദിവസത്തെ ഒഴിച്ചിലും പിഴിച്ചിലും കൂടാതെ ബാക്ക് പെയിനിന്റെ ചികില്സയും ഭക്ഷണ ക്രമത്തിലും മാറ്റം വരുത്തിയാതോടുകൂടിയാണ് ശരീര ഭാരം കുറഞ്ഞത്. എന്നാൽ അവിടെ അമിതമായ രീതിയിൽ ഭക്ഷണം നിയന്ത്രിച്ചില്ലെന്ന് വീണ കൂട്ടി ചേർത്തു. ഫ്രൂട്സായിരുന്നു പ്രധാന ഭക്ഷണം. കൊഴുപ്പടങ്ങിയ ആഹാരം കഴിക്കില്ല. തേങ്ങ എല്ലാത്തിലും പൊതുവായി ചേർക്കും. രാവിലെ ആറ് മണിക്ക് നാരങ്ങാവെള്ളത്തിൽ തേൻ ചേർത്ത് തരും. പ്രാതലിന് ഫ്രൂട്ട്സ്. കൂടുതലും പൈനാപ്പിളും തണ്ണിമത്തനും പപ്പായയുമാണ്. അത് വേണ്ടാത്തവർക്ക് മറ്റുള്ളവ നൽകും. ഉച്ചയ്ക്ക് തോരനും അവിയലുമാണ് പ്രധാനം. ഒപ്പം ഫ്രൂട്സ്. ഇടയ്ക്ക് കഞ്ഞി തരും. ചില ദിവസം പരിപ്പും കിച്ചടിയും. തീരെ പറ്റുന്നില്ലെങ്കിൽ വൈകിട്ട് ഒരു ചപ്പാത്തി. വെജ് സൂപ്പ് രണ്ടു നേരം നിർബന്ധം. രാത്രിയിൽ സൂപ്പും അവിയലോ തോരനോ പയറ് വേവിച്ചതോ. ഇതിനൊപ്പം 14 ദിവസവും യോഗ, സ്റ്റീം ബാത്ത്, മസാജ് , മരുന്നുകളും നൽകിയെന്ന് വീണ വ്യക്തമാക്കി.

ഗഫൂർ ഏലീയാസിന്റെ മറിയം എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു വീണയുടെ മേക്കോവർ. ദുബായിൽ നടന്ന യഥാർത്ഥ സംഭവത്തെയാണ് ചിത്രമാക്കുന്നത്. ചിത്രത്തിൽ ടൈറ്റിൽ റോളിലാണ് വീണ നായർ എത്തുന്നത്, സിനിമയുടെ മുഴുവൻ ചിത്രീകരണവും ദുബായിലാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (1 hour ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (1 hour ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (1 hour ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (1 hour ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (2 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (2 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (2 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (2 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (2 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (3 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (3 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (3 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (3 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (4 hours ago)

ടി.പി. വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റുക എന്ന തീരുമാനം; നേരത്തെ മാറ്റണമായിരുന്നു ; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (4 hours ago)

Malayali Vartha Recommends