ആറാം പാതിരായ്ക്ക് തുടക്കമായോയെന്ന് ആരാധകര്‍

മലയാളത്തിന്റെ എന്നത്തെയും ചോക്ലേറ്റ് ഹീറോ കുഞ്ചാക്കോ ബോബന്‍ സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യമാണ്. തന്റെ കരിയറിലെ എല്ലാ വിശേഷങ്ങളും സിനിമാ അപ്‌ഡേറ്റുകളും കുടുംബവിശേഷങ്ങളുമൊക്കെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച പുത്തന്‍ ചിത്രവും ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. താരത്തിന്റെ അന്‍വര്‍ ഹുസൈന്‍ ലുക്കാണോ ഇതെന്നും ആറാം പാതിരായ്ക്ക് തുടക്കമായോ എന്നുമൊക്കെയാണ് ആരാധകരുടെ ചോദ്യങ്ങള്‍. കമന്റ് ബോക്‌സുകളില്‍ ആരാധകര്‍ ചോദ്യങ്ങള്‍ കൊണ്ട് മൂടുകയാണ്.
താരത്തിന്റെ ഹിറ്റ് ചിത്രമായ അഞ്ചാം പാതിരായുടെ റിലീസ് വാര്‍ഷികത്തില്‍ സംവിധായകന്‍ മിഥുന്‍ മാനുവേല്‍ തോമസ് 'ആറാംപാതിരാ' പ്രഖ്യാപിച്ചിരുന്നു. ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ലുക്ക് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ അതേ ലുക്കിലുള്ള താരത്തിന്റെ പുത്തന്‍ ചിത്രമാണ് ശ്രദ്ധ നേടുന്നത്.
https://www.facebook.com/Malayalivartha























