കുതിച്ചുയരുന്ന ഇന്ധനവിലയെക്കുറിച്ച് ട്രോളുമായി ബാലചന്ദ്രമേനോന്‍

1968ല്‍ പെട്രോളടിച്ചതിന്റെയും 2021ല്‍ പെട്രോളടിച്ചതിന്റെയും ബില്ലുകള്‍ തമ്മില്‍ താരതമ്യം ചെയ്തുകൊണ്ട് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്‍. 63ല്‍ ഒരു ലിറ്റര്‍ പെട്രോളിന് 72 പൈസയായിരുന്നു വിലയെങ്കില്‍ 2021ല്‍ എത്തുമ്‌ബോള്‍ ഒരു ലിറ്ററിന്റെവില 88 രൂപയിലേക്ക് എത്തിയിരിക്കുകയാണെന്നാണ് അദ്ദേഹം ഈ ബില്ലുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. സോഷ്യല്‍ മീഡിയ വഴിയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 'നമ്മള്‍ പുരോഗമിക്കുന്നില്ല എന്ന് ആരാണ് നിങ്ങളോടു പറഞ്ഞത്? സെഞ്ച്വറി ഉടന്‍' എന്ന കുറിപ്പിലൂടെ അദ്ദേഹം ഇതിനെതിരെ പരിഹാസമുയര്‍ത്തുന്നുമുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ബഡ്ജറ്റ് അവതരിപ്പിച്ച ഇന്ന് ഇക്കാര്യത്തിന് പ്രസക്തിയുണ്ടെന്നും സംവിധായകന്‍ ചൂണ്ടിക്കാണിക്കുന്നു. ബാലചന്ദ്രമേനോന്റെ ഈ ട്രോളിനെതിരെ പ്രതികരിച്ചുകൊണ്ട് നിരവധി പേരാണ് പോസ്റ്റിനു കീഴിലെ കമന്റ് ബോക്‌സിലെത്തിയത്. 'എല്ലാം ആപേക്ഷികമാണെ'ന്നും 'അന്നത്തെ ചിലവില്‍ ഇപ്പോള്‍ സിനിമയെടുക്കാന്‍ സാധിക്കുമോ' എന്നാണ് ഇക്കൂട്ടത്തില്‍ ചിലര്‍ ചോദിക്കുന്നത്.
https://www.facebook.com/Malayalivartha























