തങ്ങളുടെ ആദ്യകണ്‍മണിയുടെ പേര് പറഞ്ഞ് അനുഷ്‌ക ശര്‍മ്മയും വിരാടും

ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയ്ക്കും വിരാട് കോഹ്ലിക്കും ആദ്യ കണ്‍മണി ജനിച്ച വിവരം താരങ്ങള്‍ ആരാധകരോട് പറഞ്ഞിരുന്നു. ജനുവരി 11നായിരുന്നു താരങ്ങള്‍ക്ക് കുഞ്ഞ് ജനിച്ചത്. കുഞ്ഞിന്‌റെ ചിത്രങ്ങള്‍ പുറത്തുവിട്ടില്ലെങ്കിലും വലിയ ആകാംക്ഷകളോടെയാണ് താരപുത്രിയെ കാണാന്‍ എല്ലാവരും കാത്തിരുന്നത്. അതേസമയം മകളുടെ വിശേഷം പങ്കുവെച്ചുളള അനുഷ്‌കയുടെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മകള്‍ക്ക് പേരിട്ട സന്തോഷം പങ്കുവെച്ചാണ് വിരാടും അനുഷ്‌കയും ഇത്തവണ എത്തിയത്. വാമിക എന്നാണ് താരദമ്ബതികള്‍ കുഞ്ഞിന് പേരിട്ടിരിക്കുന്നത്. പേരിടല്‍ ചടങ്ങില്‍ നിന്നുളള ഒരു കുടുംബ ചിത്രം പങ്കുവെച്ചായിരുന്നു അനുഷ്‌ക ശര്‍മ്മ സോഷ്യല്‍ മീഡിയയില്‍ എത്തിയത്.
അനുഷ്‌കയുടെ ചിത്രത്തിന് പിന്നാലെ ആശംസകള്‍ നേര്‍ന്ന് സിനിമാ ലോകവും ആരാധകരുമെല്ലാം എത്തിയിരുന്നു. എന്‌റെ ലോകം ഒറ്റ ഫ്രെയിമില്‍ എന്നാണ് വിരാട് കോഹ്ലി അനുഷ്‌കയുടെ ചിത്രത്തിന് താഴെ കുറിച്ചത്. പിന്നാലെ ആശംസകളുമായി കാജല്‍ അഗര്‍വാള്‍, വാണി കപൂര്‍, ഹര്‍ദ്ദിക്ക് പാണ്ഡ്യ, സോയ അക്തര്‍, ദിയ മിര്‍സ, ഉള്‍പ്പെടെയുളളവരും എത്തി.
https://www.facebook.com/Malayalivartha























