മലയാളത്തിന്റെ പ്രിയ വാനമ്പാടിയെ കുറിച്ച് ശരത് പറയുന്നത്

മലയാളത്തിന്റെ പ്രിയ വാനമ്പാടിയാണ് കെ.എസ്. ചിത്ര. വലിപ്പ ചെറുപ്പമില്ലാതെ എല്ലാവരോടും മികച്ച സൗഹൃദമാണ് ചിത്ര പുലര്‍ത്താറുള്ളത്. ഇത് തന്നെയാണ് വളരെ പെട്ടെന്ന് ചിത്ര എല്ലാവരുടേയും ഹൃദയം കീഴടക്കുന്നതും. ചിരിക്കുന്ന ചിത്രയെ മാത്രമാണ് എല്ലാവരും കണ്ടിട്ടുള്ളൂ. ഇപ്പോഴിത ചിത്രയ്ക്ക് ദേഷ്യം വന്നാല്‍ സംഭവിക്കുന്നതിന് കുറിച്ച് സംഗീത സംവിധായകന്‍ ശരത്. ചിത്രയുമായി ഏറ്റവും അടുത്ത സൗഹൃദം പുലര്‍ത്തുന്ന വ്യക്തിയാണ് അദ്ദേഹം. ഒരു പ്രമുഖ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍, പ്രിയഗായികയെ കുറിച്ച് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്. വര്‍ഷങ്ങള്‍ നീണ്ട അത്മബന്ധമാണ് ഇരുവരും തമ്മിലുള്ളത്.
ഞങ്ങള്‍ തമ്മില്‍ വഴക്കുണ്ടാകുന്നത് പല നിസ്സാരകാര്യങ്ങള്‍ക്കാണ്. പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നും തന്നെയില്ല. പലപ്പോഴും തമാശയ്ക്കാണ് തല്ല് ഉണ്ടാക്കി പിണങ്ങി ഇരിക്കുന്നത്. പക്ഷെ ഞാന്‍ മിണ്ടാതിരിക്കുമ്‌ബോള്‍ ചേച്ചിയ്ക്ക് സങ്കടം വരും. ഞങ്ങളുടെ രണ്ട് പേരുടേയും വീട്ടുകാര്‍ തമ്മില്‍ നല്ല അടുപ്പമാണ്. എന്നെ കുറിച്ചുള്ള പല പരാതികളും എന്റെ ഭാര്യ സീത പറയുന്നത് ചേച്ചിയോടാണ്. അപ്പോള്‍ ചേച്ചി എന്നെ വിളിച്ച് ചീത്ത പറയും. ചേച്ചി ദേഷ്യപ്പെടുമ്‌ബോള്‍ അവരുടെ മുഖം മാറും. അപ്പോള്‍ ഞാന്‍ ചേച്ചിയെ കാലി എന്നാണ് തമാശയ്ക്ക് വിളിക്കുന്നത്. ബാലരമയിലെ ഒരു കാക്കയുടെ കഥാപാത്രമാണ് കാലി ശരത് അഭിമുഖത്തില്‍ പറയന്നുണ്ട്.
https://www.facebook.com/Malayalivartha























