15 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ നടി മുത്തുമണി അമ്മയായി....

15 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ നടി മുത്തുമണി അമ്മയായി. അധ്യാപകനും സംവിധായകനുമായ അരുണാണ് മുത്തുമണിയുടെ ഭര്‍ത്താവ്. നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകളുമായി എത്തിയിരിക്കുന്നത്. അഭിഭാഷക കൂടിയാണ് മുത്തുമണി. 2006ല്‍ ആണ് ഇവര്‍ വിവാഹിതരായത്. നാടകത്തില്‍ സജീവമായിരുന്ന മുത്തുമണി 2006 ല്‍ സത്യന്‍ അന്തിക്കാടിന്റെ രസതന്ത്രം എന്ന സിനിമയിലൂടെയാണ് സിനിമയിലേക്കെത്തിയത്. അതിനുശേഷം നിരവധി സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. കാവല്‍ ആണ് മുത്തുമണിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. നാടകത്തില്‍ നിന്ന് സിനിമയിലെത്തിയ ആളാണ് അരുണ്‍. നെല്ലിക്കയെന്ന ചിത്രത്തിനു വേണ്ടി കഥ എഴുതിക്കൊണ്ടാണ് അരുണ്‍ സിനിമയിലെത്തുന്നത്. ഫൈനല്‍സ് എന്ന ചിത്രം സംവിധാനം ചെയ്തു. തേവര സേക്രഡ് ഹാര്‍ട്ട് കോളജിലെ അധ്യാപകനാണ് അരുണ്‍.
https://www.facebook.com/Malayalivartha























