ആസിഫ് അലിക്ക് പിറന്നാള്‍ ആശംസകളുമായി ദുല്‍ഖര്‍

ആസിഫ് അലിയുടെ പിറന്നാള്‍ ദിനത്തില്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. പിറന്നാള്‍ ദിനത്തില്‍ അദ്ദേഹം എഴുതിയ കുറിപ്പ് ശ്രദ്ധ നേടുകയാണ്. വര്‍ഷങ്ങളായുള്ള ആത്മബന്ധമാണ് തമ്മിലെന്നും ഓരോ വര്‍ഷവും അടുപ്പം കൂടിയിട്ടേയുള്ളൂവെന്നും ദുല്‍ഖര്‍ കുറിച്ചു.'എനിക്കറിയാവുന്ന ഏറ്റവും നല്ല ആളുകളില്‍ ഒരാള്‍ക്ക്. ജന്മദിനാശംസകള്‍ ആസിഫ്. നിങ്ങളില്‍ ഞാന്‍ ഇഷ്ടപ്പെടുന്ന ഒരു കാര്യം നിങ്ങള്‍ എല്ലായ്‌പ്പോഴും മാറ്റമില്ലാതെ തുടരുന്നു എന്നതാണ്. എന്റെ സിനിമാ ജീവിതം ആരംഭിച്ച കാലം മുതല്‍ നമ്മള്‍ സുഹൃത്തുക്കളാണ്. ഇത് വര്‍ഷങ്ങളായുള്ള ആത്മബന്ധമാണ്. ഓരോ വര്‍ഷവും ഇഴയടുപ്പം കൂടിയിട്ടേയുള്ളൂ. നിങ്ങളുടെ വിജയത്തിനും സന്തോഷത്തിനും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. നിങ്ങളുടെ മനോഹരമായ കുടുംബത്തോട് എനിക്ക് സ്‌നേഹമാണ്, അവര്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം മനോഹരമായൊരു പിറന്നാള്‍ നിങ്ങള്‍ ആഘോഷിച്ചതായി ഞാന്‍ വിശ്വസിക്കുന്നു. ജന്മദിനാശംസകള്‍ സഹോദരാ' ദുല്‍ഖര്‍ സല്‍മാന്‍ കുറിച്ചു.
https://www.facebook.com/Malayalivartha























