ബിഗ് ബോസ് സീസണ്‍ ത്രീ തിയതി പ്രഖ്യാപിച്ച് മോഹന്‍ലാല്‍

മലയാൡകള്‍ കാത്തിരിക്കുന്ന റിലൈറ്റി ഷോയായ ബിഗ് ബോസ്സിന്റെ മൂന്നാം ഭാഗം ഫെബ്രുവരി 14ന് എത്തുന്നു. നടന്‍ മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ബിഗ് ബോസ് സീസണ്‍ 3 തുടങ്ങുന്നതായി അറിയിച്ചത്. കഴിഞ്ഞ സീസണിലേതുപോലെ ചെന്നൈ ആണ് ഇത്തവണയും മലയാളം ബിഗ് ബോസിന് വേദിയാവുക. കമല്‍ ഹാസന്‍ അവതാരകനായ തമിഴ് ബിഗ് ബോസ് സീസണ്‍ 4 ജനുവരി 17ന് അവസാനിച്ചിരുന്നു. അതിനുശേഷം ഇതേ സ്ഥലത്താണ് മലയാളം സീസണ്‍ 3നുവേണ്ടിയുള്ള സെറ്റ് വര്‍ക്ക് ആരംഭിച്ചത്.
പുതിയ സീസണിന്റെ പ്രഖ്യാപനത്തിന് പിന്നാലെ തന്നെ സമൂഹമാധ്യമങ്ങളില്‍ മത്സരാര്‍ത്ഥികള്‍ ആരാകുമെന്ന പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍ ചര്‍ച്ചയായിരുന്നു. പി സി ജോര്‍ജ്, ബോബി ചെമ്മണ്ണൂര്‍, സന്തോഷ് പണ്ഡിറ്റ്, അര്‍ജുണ്‍(യൂട്യൂബര്‍), വിക്കി തഗ്ഗ്, വിവേക് ബാലചന്ദ്രന്‍ (മല്ലു അനലിസ്റ്റ്) എന്നിങ്ങനെ നിരവധിപേരുകളാണ് പറഞ്ഞു കേള്‍ക്കുന്നത്.
മത്സരാര്‍ഥികളുടെ തെരഞ്ഞെടുപ്പും അന്തിമഘട്ടത്തിലാണ്. അന്തിമ പട്ടികയില്‍ ഇടംപിടിക്കുന്നവര്‍ക്ക് ബിഗ് ബോസ് ഹൗസിലേക്ക് പ്രവേശിക്കുന്നതിനു മുന്‍പ് കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് ക്വാറന്റൈനില്‍ കഴിയേണ്ടിവരും. കൊവിഡ് വ്യാപനം കാരണം ബിഗ്‌ബോസിന്റെ രണ്ടാമത്തെ സീസണ്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല.
https://www.facebook.com/Malayalivartha























