ചക്കപ്പഴത്തിലെ പൈങ്കിളി റഖിയല്‍ ലൈഫില്‍...

മലയാളികള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച സീരിയലാണ് ചക്കപ്പഴം. ഇതിലെ കഥാപാത്രങ്ങളെല്ലാം തന്നെ വളരെ കുറഞ്ഞസമയം കൊണ്ട് പ്രേക്ഷകരുടെ മനം കവര്‍ന്നിരിക്കുകയാണ്. ഇപ്പോള്‍ രു അഭിമുഖത്തില്‍ തീരിയലിലെ പൈങ്കിളി റിയല്‍ ലൈഫിലെ ശ്രുതി രജനികാന്ത് തന്റെ വിശേഷങ്ങള്‍ പങ്കുവച്ചിരിക്കുകയാണ്. ബാലതാരമായി സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ശ്രദ്ധേയമായ വേഷം കിട്ടിയത് ചക്കപ്പഴത്തിലൂടെയാണ്. ഇനി കുഞ്ഞെല്‍ദോ എന്ന സിനിമയിലും അഭിനയിക്കുന്നതിന്റെ സന്തോഷത്തിലാണ് നടി. അങ്ങനെയിരിക്കുമ്‌ബോഴാണ് ലോക്ഡൗണ്‍ വരുന്നത്. അപ്പോള്‍ പിന്നെ പുറത്തിറങ്ങാന്‍ പോലും സാധിക്കാതെയായി. പിന്നെ സമയം പോവുന്നതിനായി ടിക്‌ടോകില്‍ വീഡിയോ ഇടാന്‍ തുടങ്ങി.
ടിക്‌ടോക് പൂട്ടിയതോടെ ഇനി എന്ത് ചെയ്യുമെന്ന് കരുതി ഇരിക്കുമ്‌ബോഴാണ് ഇന്‍സ്റ്റാഗ്രാമിലൂടെ ചക്കപ്പഴത്തില്‍ അഭിനയിക്കാനുള്ള അവസരം വരുന്നത്. ആ സമയത്ത് സീരിയല്‍ ചെയ്യാന്‍ ഞാന്‍ നോക്കിയിരുന്നില്ല. ഇങ്ങനൊരു ചാന്‍സ് കിട്ടിയപ്പോള്‍ പിന്നെ ഒന്നും നോക്കാനില്ലായിരുന്നു. മുന്‍പ് വലിയ പ്രതീക്ഷകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ അങ്ങനെ ഒന്നുമില്ലാത്തത് കൊണ്ട് കാത്തിരിക്കുകയായിരുന്നു. അങ്ങനെ ചക്കപ്പഴത്തിന്റെ ഓഡിഷന് പോയി അന്ന് വൈകുന്നേരം തന്നെ കരാര്‍ എഴുതുകയായിരുന്നു.
https://www.facebook.com/Malayalivartha























