ദുല്‍ഖറിന്റെ പുതിയ സിനിമയില്‍ നായികയായി ബോളിവുഡ് താരസുന്ദരി

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അടുത്തിടെയാണ് ആരംഭിച്ചത്. ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയാവുന്നത് ബോളിവുഡ് താരം ഡയാന പെന്റിയാണ്. കോക്ക്‌ടെയില്‍ എന്ന ബോളിവുഡ് ചിത്രത്തിലൂടെ ശ്രദ്ധേയയായ താരമാണ് നടി. ഡയാനയുടെ ആദ്യ മലയാളം ചിത്രം കൂടിയാണിത്. ദുല്‍ഖറിനൊപ്പം ഡയാനയും മോളിവുഡില്‍ അഭിനയിക്കുന്നതിന്റെ സന്തോഷം പങ്കുവെച്ചിരുന്നു. ദുല്‍ഖര്‍ പോലീസ് വേഷത്തിലെത്തുന്ന ചിത്രം വലീയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. സിനിമയുടെ പൂജാ ചിത്രങ്ങള്‍ ദുല്‍ഖര്‍ ഉള്‍പ്പെടെയുളള അണിറപ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. മനോജ് കെ ജയന്‍, അലന്‍സിയര്‍, ബിനു പപ്പു, വിജയകുമാര്‍, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന താരങ്ങള്‍.
https://www.facebook.com/Malayalivartha























