അത് എന്റെ മുഖത്തല്ലേ സഹോദരാ.... കിടിലന്‍ മറുപടിയുമായി റിമി ടോമി

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ നമ്മുടെ പ്രിയപ്പെട്ട നായിക റിമി ടോമിയുടെ സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകള്‍ക്കും വളരെ മികച്ച പിന്തുണയാണ് ലഭിക്കുന്നത്. പാചകം, ഫിറ്റ്‌നസ്, യാത്ര എന്നിവയാണ് പ്രധാന വിഷയങ്ങള്‍. വെറുതെ പോസ്റ്റുകള്‍ ഇടുക മാത്രമല്ല റിമി ടോമി ചെയ്യുന്നത്. മറ്റുള്ളവര്‍ക്ക് പ്രയോജനകരമാണ് വിധം എന്തെങ്കിലും സന്ദേശങ്ങളോ ജീവിതചര്യകളോ കുക്കിംഗ് ടിപ്‌സോ ഒക്കെ റിമി കൃത്യമായി പറയാറുണ്ട്. റിമിയുടെ ഫിറ്റ്‌നസ് ഇതില്‍ പ്രധാനമാണ്. എന്നാലിപ്പോള്‍ റിമി പോസ്റ്റ് ചെയ്ത ഒരു വര്‍ക്ക്ഔട്ട് ചിത്രത്തിന് ഒരാള്‍ ഇട്ട കമന്റിന് റിമി കുറിക്കു കൊള്ളുന്ന മറുപടി കൊടുത്തിരിക്കുകയാണ്.
വര്‍ക്ക്ഔട്ട് വേഷത്തിലെ ചിത്രമാണ് റിമി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഉടന്‍ തന്നെ ഒരാള്‍ക്ക് 'വര്‍ക്ക്ഔട്ട് ചെയ്യുമ്‌ബോഴും മേക്കപ്പ് ഇടുമോ?' എന്നറിയണം. എന്തായാലും റിമി മറുപടി കൊടുത്തു എന്ന് മാത്രമല്ല, വളരെ നീളത്തില്‍ തന്നെ തനിക്ക് പറയാനുള്ള കാര്യം പറഞ്ഞിട്ടുമുണ്ട്.
ഇത് ആ612 ആപ്പില്‍ പകര്‍ത്തിയ ചിത്രമാണെന്ന് റിമി. 'ഈ ചോദ്യം ഒന്ന് മാറ്റിപിടിക്കൂ ട്ടോ. ഇനി അഥവാ ഇത്തിരി മേക്കപ്പ് ഇട്ടാലും അത് എന്റെ മുഖത്തല്ലേ സഹോദരാ. നിങ്ങടെ മുഖത്ത് ഞാന്‍ നിര്‍ബന്ധിച്ച് ഇട്ടോ' എന്നാണ് റിമിയുടെ മറുചോദ്യം.
https://www.facebook.com/Malayalivartha






















