Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

21 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ശാലിനി അഭിനയത്തിലേക്ക് മടങ്ങിവരുന്നു?

11 FEBRUARY 2021 07:29 PM IST
മലയാളി വാര്‍ത്ത

ബാലതാരമായി സിനിമയിലേക്ക് എത്തി നായികയായി മാറിയ താരമാണ് ബേബി ശാലിനി. എന്നാല്‍ പിന്നീട് തമിഴകത്തിന്റെ തല അജിത്തിനെ വിവാഹം ചെയ്ത ശേഷം ശാലിനി അഭിനയത്തില്‍ നിന്നും പിന്മാറിയിരുന്നു. ശാലിനി വീണ്ടും അഭിനയത്തിലേക്ക് മടങ്ങി വരുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നീണ്ട 21 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ശാലിനി തിരിച്ചുവരുന്നുവെന്ന വാര്‍ത്ത ആരാധകര്‍ക്ക് ആവേശം പകരുന്നത്. തമിഴകത്തിന്റെ മാത്രമല്ല, സിനിമാപ്രേമികളെല്ലാം ആവേശത്തോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമായ പൊന്നിയിന്‍ സെല്‍വനിലൂടെയായിരിക്കും ശാലിനിയുടെ തിരിച്ചുവരവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

സൂപ്പര്‍ഹിറ്റുകളുടെ സംവിധായകനായ മണിരത്‌നമാണ് പൊന്നിയിന്‍ സെല്‍വന്‍ സംവിധാനം ചെയ്യുന്നത്. വന്‍താര നിരതന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഈ ചിത്രത്തിലൊരു സുപ്രധാന വേഷത്തിലൂടെ ശാലിനി മടങ്ങിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ശാലിനിയ്ക്ക് മാത്രമേ ഈ കഥാപാത്രത്തോട് നീതിപുലര്‍ത്താനാകൂവെന്നാണ് മണിരത്‌നം പറഞ്ഞത്. ഇതോടെയാണ് ശാലിനി അഭിനയിക്കാന്‍ സമ്മതിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
റിപ്പോര്‍ട്ടുകളോട് ശാലിനിയോ അജിത്തോ സിനിമയുടെ അണിയറ പ്രവര്‍ത്തകരോ പ്രതികരിച്ചിട്ടില്ല. ശാലിനിയുടെ മടങ്ങിവരവില്‍ അജിത്തും സന്തുഷ്ടനാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 2000ലായിരുന്നു അജിത്തും ശാലിനിയും വിവാഹിതരാകുന്നത്. നാളുകള്‍ നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (6 minutes ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (2 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (2 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (2 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (2 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (2 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (2 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (3 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (3 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (3 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (3 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (4 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (4 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (5 hours ago)

ടി.പി. വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റുക എന്ന തീരുമാനം; നേരത്തെ മാറ്റണമായിരുന്നു ; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (5 hours ago)

Malayali Vartha Recommends