ദുല്‍ഖറിനും കുടുംബത്തിനുമൊപ്പം കുഞ്ഞുമറിയത്തെ കളിപ്പിച്ച് ലാലേട്ടന്‍

അടുത്തിടെയാണ് പുതിയ വീട്ടിലേക്ക് മെഗാസ്റ്റാറും കുടുംബവും താമസം മാറിയത്. മമ്മൂട്ടിയുടെ കടവന്ത്രയിലെ പുതിയ വീട്ടില്‍ ലാലേട്ടന്‍ അതിഥിയായി എത്തിയിരുന്നു. മമ്മൂട്ടിയുടെ വീട്ടില്‍ നിന്നുളള മോഹന്‍ലാലിന്റെ പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. ദുല്‍ഖര്‍ സല്‍മാനും, ഭാര്യ അമാലും, മകള്‍ മറിയവും ലാലേട്ടനൊപ്പം ചിത്രത്തിലുണ്ട്. കുഞ്ഞുമറിയത്തെ മോഹന്‍ലാല്‍ കളിപ്പിക്കുന്നതും മറിയം കൗതുകത്തോടെ അദ്ദേഹത്തെ നോക്കുന്നതും ചിത്രത്തില്‍ കാണാം. മൂന്ന് ആഴ്ചകള്‍ക്ക് മുന്‍പുളള ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
https://www.facebook.com/Malayalivartha






















