മേരി ആവാസ് സുനോയില്‍ ജയസൂര്യയും മഞ്ജു വാര്യരും ഒരുമിക്കുന്നു

ജയസൂര്യയെയും മഞ്ജു വാര്യരെയും കേന്ദ്രകഥാപാത്രങ്ങളാക്കി പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മേരി ആവാസ് സുനോ. ഒരു റേഡിയോ ജോക്കിയുടെ കഥയാണ് ചിത്രം പറയുന്നത്. യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി.രാകേഷാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശിവദയാണ് ചിത്രത്തിലെ മറ്റൊരു നായിക.
ലോക റേഡിയോ ദിനമായ ഇന്ന് സിനിമയുടെ നെയിം പോസ്റ്റര്‍ പുറത്തു വിട്ടു. ജോണി ആന്റണി, സുധീര്‍ കരമന എന്നിവരും അഭിനയിക്കുന്നുണ്ട്. തിരുവനന്തപുരത്തും മുംബൈയിലും കശ്മീരിലുമാണ് ഷൂട്ടിങ് ലൊക്കേഷന്‍. ക്യാപ്റ്റന്‍, വെള്ളം എന്നീ സിനിമകള്‍ക്ക് ശേഷം ജയസൂര്യ പ്രജേഷ് സെന്‍ ടീമില്‍ ഒരുങ്ങുന്ന സിനിമയാണ് മേരി ആവാസ് സുനോ. വെള്ളം ഒരു മാസമായി തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശിപ്പിക്കുകയാണ്.
ഡി.ഒ.പി നൗഷാദ് ഷെരീഫ്, എഡിറ്റര്‍ ബിജിത് ബാല, സംഗീതം എം.ജയചന്ദ്രന്‍, വരികള്‍ ബി.കെ. ഹരി നാരായണന്‍, സൗണ്ട് ഡിസൈന്‍ അരുണ്‍ വര്‍മ്മ , പ്രോജക്ട് ഡിസൈന്‍ ബാദുഷ എന്‍.എം, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ജിബിന്‍ ജോണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജിത്ത് പിരപ്പനംകോട്, ആര്‍ട്ട് ത്യാഗു തവന്നൂര്‍ , മേക്കപ്പ് പ്രദീപ് രംഗന്‍, കിരണ്‍ രാജ്, കോസ്റ്റ്യൂം അക്ഷയ പ്രേംനാഥ് , സമീറ സനീഷ്, സരിത ജയസൂര്യ
സ്റ്റില്‍സ് ലിബിസണ്‍ ഗോപി, ഡിസൈന്‍ താമിര്‍ ഓക്കെ, പി.ആര്‍.ഓ പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
https://www.facebook.com/Malayalivartha






















