എല്ലാം വ്യാജം... കീര്‍ത്തി സുരേഷിന്റെ വിവാഹ വാര്‍ത്തയെകുറിച്ച് അച്ഛന്‍ സുരേഷ് കുമാര്‍

മലയാളത്തിന്റെ പ്രിയപ്പെട്ട താരമാണ് കീര്‍ത്തി സുരേഷ്. കീര്‍ത്തി സുരേഷിന്റെ വിവാഹ സംബന്ധിച്ച വ്യാജ വാര്‍ത്തകള്‍ക്ക് എതിരെ അച്ഛന്‍ സുരേഷ് കുമാര്‍ രംഗത്ത് എത്തിയതാണ് ഇപോള്‍ ചര്‍ച്ച. മൂന്ന് തവണത്തെയും വിവാഹ വാര്‍ത്ത വ്യാജമാണെന്ന് സുരേഷ് കുമാര്‍ വ്യക്തമാക്കുന്നു. സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദെറുമായുള്ള വിവാഹ വാര്‍ത്ത തെറ്റാണെന്നാണ് സുരേഷ് കുമാര്‍ വ്യക്തമാക്കിയിരിക്കുന്നത്. അനിരുദ്ധ് രവിചന്ദെറിന്റെ ഒപ്പമുള്ള ഫോട്ടോ പ്രചരിച്ചതോടെയാണ് വിവാഹിതയാകുന്നുവെന്ന വാര്‍ത്ത വന്നത്. എന്നാല്‍ ഇങ്ങനെ മൂന്നാം തവണയാണ് വാര്‍ത്ത വരുന്നതെന്നും സുരേഷ് കുമാര്‍ പറയുന്നു.
https://www.facebook.com/Malayalivartha






















