ലൈവ് ചാറ്റിനിടെ മമ്മൂട്ടിയുള്‍പ്പടെയുള്ള താരങ്ങളെ കുറിച്ച് ഒറ്റവാക്കില്‍ പ്രതികരിച്ച് മോഹന്‍ലാല്‍

ദൃശ്യം 2ന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ ലൈവ് ചാറ്റിനിടെ മമ്മൂട്ടിയുള്‍പ്പടെയുള്ള താരങ്ങളെ കുറിച്ച് ഒറ്റവാക്കില്‍ മറുപടി നല്‍കിയിരിക്കുകയാണ് മോഹന്‍ലാല്‍. ഒറ്റവാക്കില്‍ ഇച്ചാക്കയെ നിര്‍വചിക്കാമോ എന്നായിരുന്നു ആരാധകന്റെ ചോദ്യം. ഇതിന് മോഹന്‍ലാല്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
'കിടു' എന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി. ഇതുകൂടാതെ 'ബറോസ് എന്ന് തുടങ്ങും', ജഗതി ചേട്ടനെക്കുറിച്ച് ഒരു വാക്ക് പറയാമോ?, ദൃശ്യം 2 ഞെട്ടിക്കുമോ തുടങ്ങി നിരവധി ചോദ്യങ്ങളും ആരാധകര്‍ ചോദിച്ചിരുന്നു. ഇതിനെല്ലാം അദ്ദേഹം മറുപടിയും നല്‍കി.
ബറോസ് മാര്‍ച്ചില്‍ തുടങ്ങുമെന്ന് മോഹന്‍ലാല്‍ അറിയിച്ചു. നടന്‍ ജഗതി ശ്രീകുമാറിനെക്കുറിച്ചുള്ള ചോദ്യത്തിന് 'കംപ്ലീറ്റ് ആക്ടര്‍' എന്നായിരുന്നു താരത്തിന്റെ മറുപടി. ദൃശ്യം 2 ഞെട്ടിക്കുമോ എന്ന ആരാധകന്റെ സംശയത്തിന് സിനിമ കാണൂ എന്നാണ് താരം മറുപടി നല്‍കിയിരിക്കുന്നത്.
'ഡയറക്ടര്‍ എന്ന നിലയില്‍ പൃഥ്വിരാജിനെക്കുറിച്ച് ഒരു വാക്ക്' എന്ന ചോദ്യത്തിന് ബ്രില്യന്റ് എന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി. ഇഷ്ടപ്പെട്ട കാര്‍ട്ടൂണ്‍ ബോബനും മോളിയാണെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha






















