എനിക്ക് മുന്നോട്ട് പോകാനുള്ള കാരണവും, ഞാന്‍ ഇന്ന് ജീവിച്ചിരിക്കാനുള്ള ഒരേയൊരു കാരണവും എന്റെ മകളാണ്.... ആര്യയുടെ കുറിപ്പ് ഏറ്റെടുത്ത് സോഷ്യൽമീഡിയ...

പ്രേഷകരുടെ പ്രിയപ്പെട്ട നടിയും അവതാരകയാണ് ആര്യ. നിരവധി സിനിമകളിലും സീരിയലുകളിലും ഷോകളിലും മിന്നും പ്രകടനം കാഴ്ചവെച്ച താരം ഏവര്‍ക്കും പ്രിയങ്കരിയാണ്.
ഇപ്പോഴിതാ മകളുടെ ജന്മദിനത്തില്‍ ആര്യ പങ്കുവെച്ച ഒരു കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്.
കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ മകള്‍ റോയയുടെ പിറന്നാള്‍ ദിവസം. ' അവള്‍ എന്റെ അമ്മയാണ്, എന്റെ മകളാണ്, എന്റെ ഏറ്റവും നല്ല സുഹൃത്താണ് , എന്റെ ആത്മാവ്, എന്റെ ലോകം എല്ലാം അവള്‍ ആണ്.
മാത്രമല്ല എനിക്ക് മുന്നോട്ട് പോകാനുള്ള കാരണവും, ഞാന്‍ ഇന്ന് ജീവിച്ചിരിക്കാനുള്ള ഒരേയൊരു കാരണവും എന്റെ മകള്‍ ആണ്.
ഒരായിരം ജന്മദിനാശംസകള്‍ കുഞ്ഞേ.. മമ്മ നിന്നെ എത്രമാത്രം സ്നേഹിക്കുന്നു എന്ന് വാക്കുകള്‍ കൊണ്ട് വര്‍ണ്ണിക്കുവാന്‍ സാധിക്കില്ല ', എന്നും ആര്യ കുറിപ്പിലൂടെ പറയുന്നു.
നിരവധിപേരാണ് ആര്യയുടെ മകള്‍ക്ക് ആശംസയുമായി എത്തിയത്. കഴിഞ്ഞ വര്‍ഷം മകളുടെ ജന്മദിനത്തില്‍ പങ്കെടുക്കാന്‍ സാധിക്കാതെ ബിഗ് ബോസില്‍ ആയിരുന്നതിന്റെ വിഷമം താരം പങ്കുവെച്ചിരുന്നു.
https://www.facebook.com/Malayalivartha






















