എന്റെ അഭിപ്രായത്തില്‍ പത്തോ പതിനഞ്ചോ വര്‍ഷം കൂടി കാത്തിരിക്കാമായിരുന്നു... ഇ ശ്രീധരനെ പരിഹസിച്ച് സിദ്ധാര്‍ത്ഥ്
നടന് സിദ്ധാര്‍ത്ഥ് വീണ്ടും വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ്. ഡിഎംആര്‍സി മുന്‍ എംഡിയായ ശ്രീധരനെ കുറിച്ചുള്ള സിദ്ധാര്‍ത്ഥിന്റെ ട്വീറ്റാണ് ശ്രദ്ധ നേടുന്നത്. ശ്രീധരനെ പരിഹസിക്കുകയാണ് സിദ്ധാര്‍ത്ഥ്. താന്‍ ശ്രീധരന്റെ വലിയ ആരാധകനാണെന്ന് പറഞ്ഞായിരുന്നു സിദ്ധാര്‍ത്ഥ് ട്വീറ്റ് ആരംഭിച്ചത്. പിന്നാലെ ശ്രീധരന്റെ ബിജെപി പ്രവേശനത്തെ പരിഹസിക്കുകയാണ് താരം ചെയ്യുന്നത്.
'ഇ ശ്രീധരന് സാറിന്റെ വലിയ ആരാധകനാണ്. സാങ്കേതിക വിദഗ്ധന്‍ എന്ന നിലയില്‍ അദ്ദേഹം രാജ്യത്തിന് നല്കിയ സേവനങ്ങളുടേയും ആരാധകനാണ്. അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നതിലും അടുത്ത കേരള മുഖ്യമന്ത്രിയാകണമെന്ന് പറഞ്ഞതിലും ഞാന്‍ ആവേശഭരിതനാണ്. പക്ഷെ ഇതിത്തിരി നേരത്തെയായി പോയില്ലേ എന്നാണ് തോന്നുന്നത്. എന്റെ അഭിപ്രായത്തില്‍ പത്തോ പതിനഞ്ചോ വര്‍ഷം കൂടി കാത്തിരിക്കാമായിരുന്നു. അദ്ദേഹത്തിന് 88 വയസല്ലേ ആയിട്ടുള്ളൂ' എന്നായിരുന്നു സിദ്ധാര്‍ത്ഥിന്റെ ട്വീറ്റ്.
താരത്തിന്റെ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നുണ്ട്. അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര് രംഗത്ത് എത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു ബിജെപിയില്‍ ചേരുകയാണെന്ന് ഇ. ശ്രീധരന് പ്രഖ്യാപിക്കുന്നത്. കേരളത്തില്‍ ഒന്നും നടക്കുന്നില്ല. ഇവിടെ നീതി ഉറപ്പാക്കാന്‍ ബിജെപി അധികാരത്തില്‍ വരണമെന്നുമാണ് അദ്ദേഹം പറഞ്ഞത്.
https://www.facebook.com/Malayalivartha