Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജനസേവനം എന്നത് ചെറിയ കാര്യമല്ല... ഉത്തരവാദിത്തം നൂറ് ശതമാനവും നിറവേറ്റാന്‍ സാധിക്കുന്നുവെന്ന് ഉറപ്പുണ്ടെങ്കില്‍ സിനിമാപ്രവര്‍ത്തകര്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനോട് തനിക്ക് യാതൊരു എതിര്‍പ്പുമില്ല

24 FEBRUARY 2021 10:15 PM IST
മലയാളി വാര്‍ത്ത

ജനസേവനം എന്നത് ചെറിയ കാര്യമല്ല, സിനിമാമേഖലയിലെ ആള്‍ക്കാര്‍ കൂടുതലായി രാഷ്ട്രീയത്തിലിറങ്ങുന്ന സാഹചര്യത്തെക്കുറിച്ച് തന്റെ അഭിപ്രായം വ്യക്തമാക്കി നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. ജനസേവനവുമായി ബന്ധപ്പെട്ട ഉത്തരവാദിത്തം നൂറ് ശതമാനവും നിറവേറ്റാന്‍ സാധിക്കുന്നുവെന്ന് ഉറപ്പുണ്ടെങ്കില്‍ സിനിമാപ്രവര്‍ത്തകര്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനോട് തനിക്ക് യാതൊരു എതിര്‍പ്പുമില്ലെന്നും മുരളി ഗോപി പറഞ്ഞു.

ഒരു സ്വകാര്യ വാര്‍ത്താ ചാനലിന്റെ സിനിമാധിഷ്ഠിത അഭിമുഖ പരിപാടിയിലാണ് നടന്‍ ഇക്കാര്യം പറഞ്ഞത്. കക്ഷി രാഷ്ട്രീയം രാഷ്ട്രീയത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണെന്നും അതിനപ്പുറമുള്ള രാഷ്ട്രീയമാണ് തനിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇത് ജനാധിപത്യ രാജ്യമാണെന്നും അവരുടെ സ്വകാര്യ തിരഞ്ഞെടുപ്പുകളെ കുറിച്ച് താന്‍ പറയേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനസേവനമാണ് ഉദ്ദേശമെങ്കില്‍ പൂര്‍ണമായും നാം അതിലേക്ക് സ്വയം അര്‍പ്പിക്കേണ്ടതുണ്ടെന്നും അതിനു കഴിയുമെങ്കില്‍ തീര്‍ച്ചയായും അവര്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുകതന്നെ വേണമെന്നും അദ്ദേഹം പറയുന്നു. കര്‍ഷക പ്രക്ഷോഭത്തെ കുറിച്ചുള്ള തന്റെ നിലപാടും മുരളി ഗോപി വ്യക്തമാക്കി. ഒരു സമരം ഉണ്ടാകുന്നത് അതിനു വ്യക്തമായ ഒരു കാരണം ഉള്ളതുകൊണ്ടാണെന്നും ആ കാരണം എന്താണെന്ന് മനസിലാക്കാന്‍ ഭരണകൂടങ്ങള്‍ തയ്യാറാകണമെന്നുമാണ് അദ്ദേഹം പറഞ്ഞത്.
ആ കാരണം എന്തെന്ന് മനസിലാക്കാന്‍ ഭരണകൂടം തയ്യാറാകുന്നില്ലെങ്കില്‍ എന്തുകൊണ്ട് അതിനു തയ്യാറാകുന്നില്ലെന്ന് അവര്‍ അവരോടു തന്നെ ചോദിക്കേണ്ട കാര്യമാണെന്നും മുരളി ഗോപി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന് കീഴിലുള്ള ഭരണത്തെ വിലയിരുത്താമോ എന്നുള്ള ചോദ്യം വന്നപ്പോള്‍ താന്‍ അതിനു ആളല്ല എന്നും അദ്ദേഹം പറഞ്ഞു. തന്നോട് ചോദിക്കേണ്ട ചോദ്യമല്ല അതെന്നും താന്‍ കലാകാരന്‍ ആണെന്നും പൊതുയിടത്തില്‍ ഭരണത്തെ കുറിച്ച് അഭിപ്രായങ്ങള്‍ പറയാനുള്ള ആളല്ല താനെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (11 minutes ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (2 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (2 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (2 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (2 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (2 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (2 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (3 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (3 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (3 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (3 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (4 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (4 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (5 hours ago)

ടി.പി. വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റുക എന്ന തീരുമാനം; നേരത്തെ മാറ്റണമായിരുന്നു ; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (5 hours ago)

Malayali Vartha Recommends