ബാലയുടെ പുതിയ വെളിപ്പെടുത്തലുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്

നടന്‍ ബാലയുടെ പുതിയ വെളിപ്പെടുത്തലുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. ഒരു അഭിമുഖത്തിലാണ് ബാലയുടെ വെളിപ്പെടുത്തല്‍. ആരുടേയും പേരു വെളിപ്പെടുത്താതെയായിരുന്നു ബാലയുടെ പ്രതികരണം. ചിലര്‍ തന്നെ തല്ലാന്‍ വീട്ടില്‍ ആളുകളെ വിട്ടുവെന്നും നിയമത്തിന്റെ പേര് പറഞ്ഞ് തന്റെ വീട് വരെ ആക്രമിക്കാന്‍ വന്നുവെന്നുമാണ് ബാല പറയുന്നത്. പണക്കാരന്‍ ആയാല്‍ സങ്കടം ഇല്ലെന്നാണോ അവരുടെ വിശ്വാസമെന്നും ബാല ചോദിക്കുന്നു. തന്റെ രൂപമാറ്റത്തിന് പിന്നിലെ രഹസ്യവും ബാല വെളിപ്പെടുത്തി. ഒരു സിനിമയ്ക്ക് വേണ്ടിയാണ് താന്‍ മെലിഞ്ഞതെന്ന് ബാല പറയുന്നു. ഇവിടെ പൃഥ്വിരാജും ലാലേട്ടനും തടി കുറച്ചാല്‍ കുഴപ്പമില്ല ബാല കുറച്ചാല്‍ മാത്രമാണ് ചര്‍ച്ചയെന്നും ബാല പറയുന്നു. നന്മ ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് താന്‍ യൂട്യൂബ് ചാനല്‍ ആരംഭിച്ചതെന്നും ബാല പറയുന്നു.
ഇനിയൊരു വിവാഹം ഉണ്ടാകുമോ എന്ന ചോദ്യത്തിനും ബാല ഉത്തരം നല്‍കുന്നുണ്ട്. എന്നെ പത്തു സ്‌നേഹിച്ചാല്‍ ഞാന്‍ നൂറ് തിരികെ നല്‍കുമെന്നാണ് ബാല പറയുന്നത്. അങ്ങനൊരു പെണ്ണ് വരട്ടെ എന്നും താരം പറയുന്നു. തന്റെ മരണ ശേഷം കാര്യങ്ങള്‍ നടത്തി കൊണ്ടു പോകാന്‍ മകള്‍ ഉണ്ടാകുമെന്നും ബാല പറഞ്ഞു. താരത്തിന്‌റെ വാക്കുകള്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha






















