ബിഗ് ബോസ് വീട് സംഭവബഹുലം... സജ്‌ന ഭയങ്കര തോല്‍വി സംസാരമാണെന്ന് നോബി

കഴിഞ്ഞ ആഴ്ചയിലെ പൊട്ടിത്തെറികള്‍ക്ക് ശേഷം ബിഗ് ബോസ് വീട് ഉണര്‍ന്നിരിക്കുകയാണ്. അടുത്ത അടിക്കുള്ള തുടക്കം കുറിച്ചിരിക്കുന്ന പ്രമോ വീഡിയോ പുറത്തുവന്നു. ഇത്തവണയും ഒരു ഭാഗത്ത് സജ്‌നഫിറോസ് ഉണ്ട്. മറുഭാഗത്താകട്ടെ ഭാഗ്യലക്ഷ്മിയും.
കിച്ചണില്‍ വച്ച് നടക്കുന്ന തര്‍ക്കമാണ് പുറത്ത് വിട്ടിരിക്കുന്നത്. ഭാഗ്യലക്ഷ്മി അടുക്കളയില്‍ ജോലി ചെയ്യുന്നിടത്തേക്കേ് സജ്‌ന എത്തുന്നതായാണ് വീഡിയോയില്‍ കാണിക്കുന്നത്. ചേച്ചി രാവിലെ എഴുന്നേറ്റ് സ്വന്തം ഇഷ്ടത്തിന് ഓരോന്ന് ചെയ്യുകയാണ് ഇപ്പോള്‍ സ്ഥിരമായി എന്നാണ് സജ്‌ന പറയുന്നത്. ഇതിന് ശേഷം എനിക്ക് വയ്യ നിങ്ങള്‍ എന്താണെന്ന് വച്ചാ ചെയ്യ് എന്നു പറഞ്ഞു കൊണ്ട് ഭാഗ്യലക്ഷ്മി ഇറങ്ങി പോവുന്നതായും കാണാം.
ഇതോടെ ക്യാപ്റ്റനായ നോബി ഇടപെടുന്നു. സജ്‌ന ഇങ്ങനെ സംസാരിക്കരുതെന്നും സജ്‌ന ഭയങ്കര തോല്‍വി സംസാരമാണെന്നും നോബി പറയുന്നു. എപ്പോഴും ശാന്തനായി കാണാറുള്ള നോബിയുടെ മുഖത്ത് നല്ല ദേഷ്യമുണ്ട്. നോബിയ്ക്ക് സജ്‌ന മറുപടി നല്‍കുന്നതും വീഡിയോയിലുണ്ട്. ചേട്ടന്‍ ആദ്യം ഗ്രൂപ്പിസം മാറ്റിവെക്കണമെന്നും ഒരാളെ മാത്രം സേവ് ചെയ്യാന്‍ നോക്കരുതെന്നും സജ്‌ന നോബിയോട് പറയുകയാണ്. ഇതോടെ സജ്‌ന കിച്ചണില്‍ വേണ്ട എന്ന നോബി തീര്‍ത്തു പറയുന്നതുമാണ് വീഡിയോയിലുള്ളത്.
ഈ നേരമത്രയും കേട്ടു കൊണ്ടിരിക്കുന്ന ഫിറോസ് ഖാന്‍, കിടിലം ഫിറോസ്, സന്ധ്യ എന്നിവരേയും വീഡിയോയില്‍ കാണാം.
https://www.facebook.com/Malayalivartha

























