പിണറായിയെ ചിരിപ്പിക്കണം, അതാണ് എന്റെ ദൗത്യം... ചാനല്‍ അഭിമുഖത്തെ കുറിച്ച് ശ്രീനിവാസന്‍

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചായാകുന്നത് താരങ്ങളുടെ രാഷ്ട്രീയത്തെ കുറിച്ചാണ്.പലരും തങ്ങളുടെ രാഷ്ട്രീയം വെളിപ്പെടുത്താറുമുണ്ട്. ഇപ്പോഴിതാ ഒരു ചാനലിന് വേണ്ടി പിണറായി വിജയനെ അഭിമുഖം ചെയ്തതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടന്‍ ശ്രീനിവാസന്‍. കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തിലായിരുന്നു ഇക്കാര്യ വെളിപ്പെടുത്തിയത്.
നടന്റെ വാക്കുകള്‍ ഇങ്ങനെ...അന്ന് സി.പി.ഐ.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്നു പിണറായി വിജയന്‍. അദ്ദേഹത്തിന്റെ ചിരിക്കുന്ന മുഖം ജനങ്ങളെ കാണിക്കണമെന്ന ആഗ്രഹവുമായാണ് ചാനല്‍ അഭിമുഖം നടത്താനായി എന്നെ സമീപിക്കുന്നത്. പിണറായിയെ ചിരിപ്പിക്കണം, അതാണ് എന്റെ ദൗത്യം.
ആദ്യം അവര്‍ തീരുമാനിച്ചിരുന്നത് കൈരളി ചാനല്‍ ചെയര്‍മാനായ മമ്മൂട്ടിയെയാണ്. എന്നാല്‍ രണ്ട് പേരും ഭയങ്കരമായി ബലം പിടിക്കുമെന്നും ചിരി വരില്ലെന്നും മനസ്സിലായി. കാഴ്ചക്കാര്‍ അതുകണ്ട് ചിരിച്ചേക്കുമെന്നും ചാനലുകാര്‍ക്ക് തോന്നി. അതുകൊണ്ടാണ് എന്നെ ഏര്‍പ്പാട് ചെയ്യുന്നത്,' ശ്രീനിവാസന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























