സിനിമ ജീവിതത്തില്‍ മറക്കാന്‍ കഴിയാത്ത ഒരു സിനിമയെ കുറിച്ച് തുറന്ന് പറഞ്ഞ് നടന്‍ ലാലു അലക്‌സ്

വില്ലന്‍ വേഷങ്ങളില്‍ കൂടി സിനിമാലോകത്തേയ്ക്ക് വന്ന ആളാണ് നടന്‍ ലാലു അലക്‌സ്. ഇപ്പോള്‍ സ്വഭാവവേഷങ്ങളാണ് താരം കൂടുതലായി കൈകാര്യം ചെയ്യുന്നത്. മൂന്ന് പതിറ്റാണ്ടുകളായി മലയാളസിനിമകളില്‍ സജീവമാണ് ലാലു അലക്‌സ്. നൂറില്പ്പരം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സാമ്ബത്തിക പ്രതിസന്ധി മൂലം ഇടയ്ക്കുവെച്ച് നിന്നുപോയ ഒരു ജയറാം ചിത്രത്തെ കുറിച്ച് ലാലു അലക്‌സ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പൊള്‍ ചര്‍ച്ച. ജയറാമും ലാലു അലെക്‌സും ഒരുമിച്ചു ചെയ്ത വിനോദ സിനിമകളില്‍ ഒന്നായിരുന്നു ജയറാം നായകനായ ഞാന്‍ സല്‍പ്പേര് രാമന്‍കുട്ടി. സല്‍പ്പേര് രാമന്‍കുട്ടി ഇന്നും ടിവിയില്‍ കാണിക്കുമ്‌ബോള്‍ എന്റെ കഥാപാത്രത്തെ പുതിയ കാലഘട്ടത്തിലെ പ്രേക്ഷകരും കൈയ്യടിച്ച് സ്വീകരിക്കുന്നുണ്ട്. പക്ഷേ ആ ചിത്രം അന്ന് തിയ്യേറ്ററില്‍ വേണ്ടത്ര വിജയിച്ചില്ല. നന്നായി ഓടേണ്ട ഒരു കൊമേഴ്ഷ്യല്‍ സിനിമയായിരുന്നു അത് എന്നാണ് ലാലു അലക്‌സ് ഇപ്പോള്‍ പറയുന്നത്. ചില സാമ്ബത്തിക പ്രതിസന്ധികള്‍ ഉണ്ടായപ്പോള്‍ സിനിമ ഇടയ്ക്ക് വെച്ചുനിന്നുപോയിരുന്നു. പിന്നീട് അതൊക്കെ പരിഹരിച്ചു വളരെ വൈകിയാണ് അത് റിലീസിനെത്തുന്നത്. അപ്പോഴേക്കും അതിന്‌റെ ഒരു ലൈവ് ഫീല്‍ നഷ്ടമായി. തന്റെ സിനിമ ജീവിതത്തില്‍ തന്നെ മറക്കാന്‍ കഴിയാത്ത ഒരു സിനിമ തന്നെയായിരുന്നു സല്‍പ്പേര് രാമന്‍കുട്ടി എന്നുമാണ് ലാലു അലക്‌സ് പറയുന്നത്.
https://www.facebook.com/Malayalivartha

























