അനിയത്തിപ്രാവിന്റെ ഓഡിഷന് പോയ വിശേഷം പങ്കുവച്ച് കുഞ്ചാക്കോ ബോബന്‍

സെലക്ടാവില്ല എന്ന് ഉറപ്പിച്ചാണ് അനിയത്തിപ്രാവ് ഓഡിഷന് പോയത്, പക്ഷേ സെലക്ടായി എന്നാണ് കുഞ്ചാക്കോ ബോബന്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞത്. അനിയത്തിപ്രാവിനായി സംവിധായകന്‍ ഫാസില്‍ ഒരു നായകനെ അന്വേഷിച്ചു നടക്കുകയായിരുന്നു. ശാലിനി നായികയായി വരുന്ന സിനിമ. അന്ന് ഫാസിലിന്റെ ഭാര്യ റോസി ആണ് 'ചാക്കോച്ചനെ നോക്ക്' എന്ന് പറഞ്ഞത്. ബികോം ഫൈനല്‍ ഇയര്‍ പഠിക്കുകയായിരുന്നു കുഞ്ചാക്കോ ബോബന്‍ അന്ന്. 'പാച്ചിക്ക വന്ന് കഥ പറയുമ്‌ബോള്‍ എനിക്ക് അഭിനയിക്കാന്‍ തീരെ താത്പര്യമില്ലായിരുന്നു. കാരണം ആ സമയത്ത് സിനിമ എന്റെ സ്വപ്നങ്ങളിലോ ചിന്തകളിലോ ഒന്നും ഇല്ലായിരുന്നു. പാച്ചിക്ക വന്ന് കഥ പറയുന്നു. ഇഷ്ടപ്പെടുന്നു. ഞാന്‍ ചെയ്യുന്നില്ല എന്ന് പറയുന്നു.''കാരണം, ഞാന്‍ ചെയ്താല്‍ മോശമാകും എന്നായിരുന്നു എന്റെ വിശ്വാസം. അപ്പോള്‍ പാച്ചിക്ക പറഞ്ഞു, ഒരു ഓഡിഷന്‍ ടെസ്റ്റിനു വരൂ, എന്ന്. അവിടെ ചെന്ന് കളിയും തമാശയുമൊക്കെയായിട്ട് തിരിച്ചു പോന്നു. സെലക്ട് ആവില്ല എന്ന് ഉറപ്പിച്ചു. പക്ഷേ സെലക്ടായി. പിന്നീട് സിനിമയില്‍ അഭിനയിച്ചു. പ്രേക്ഷകര്‍ സ്വീകരിക്കുന്നു.'പാച്ചിക്കയെ പോലുള്ള മജീഷ്യന്‍ നമ്മളെ വെച്ച് കുറേ മാജിക്കുകള്‍ കാണിച്ചു, അതാണ് അനിയത്തിപ്രാവ് എന്നാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്. സിനിമയ്‌ക്കെതിരെ നെഗറ്റീവ് പ്രൊപ്പഗാണ്ടകള്‍ പ്രചരിച്ചിരുന്നെങ്കിലും എല്ലാം മറികടന്ന് ഗംഭീരവിജയം ആവുകയായിരുന്നു എന്നും താരം പറഞ്ഞു.
https://www.facebook.com/Malayalivartha

























