മമ്മൂക്കയെ കണ്ണുവച്ചതോ വായ് നോക്കിയതോ അല്ല... തന്റെ നോട്ടത്തെ കുറിച്ച് നിഖില തന്നെ മനസ് തുറക്കുകയാണ്

സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയ സംഭവമായിരുന്നു നടി നിഖില വിമല്‍ മമ്മൂട്ടിയെ നോക്കുന്ന ചിത്രം. പുതിയ ചിത്രമായ ദ പ്രീസ്റ്റിന്റെ റിലീസുമായി ബന്ധപ്പെട്ട് നടന്ന പത്രസമ്മേളനത്തില്‍ നിന്നുമുള്ള ചിത്രമാണ് വൈറലായി മാറിയത്. നിഖിലയുടെ നോട്ടത്തെ ട്രോളി സോഷ്യല്‍ മീഡിയ രംഗത്ത് എത്തുകയായിരുന്നു.
ഇപ്പോഴിതാ തന്റെ നോട്ടത്തെ കുറിച്ച് നിഖില തന്നെ മനസ് തുറക്കുകയാണ്. റേഡിയോ മിര്‍ച്ചിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നിഖില മനസ് തുറന്നിരിക്കുന്നത്. താന്‍ മമ്മൂക്കയെ വായ് നോക്കുകയായിരുന്നില്ലെന്ന് നിഖില പറയുന്നു. സത്യത്തില്‍ താന്‍ മമ്മൂട്ടി പറയുന്നത് ശ്രദ്ധിക്കുകയായിരുന്നുവെന്നാണ് നിഖില പറയുന്നത്. അതേസമയം താന്‍ അത്യാവശ്യം വായ് നോക്കുന്ന കൂട്ടത്തില്‍ തന്നെയാണെന്നും നിഖില പറയുന്നുണ്ട്. താരത്തിന്റെ രസകരമായ മറുപടി ശ്രദ്ധ നേടുകയാണ്.
'ഞാന്‍ അത്യാവശ്യം വായ് നോക്കാറുണ്ട്. പക്ഷെ അന്ന് ഞാന്‍ മമ്മൂക്കയെ വായ് നോക്കുവായിരുന്നില്ല. അദ്ദേഹം എന്തോ സംസാരിക്കുകയായിരുന്നു. ഞാനത് കേട്ടു കൊണ്ട് ഇരിക്കുകയായിരുന്നു. കറക്ട് ടൈമിലെടുത്തത് കൊണ്ട് അത് വായ് നോട്ടം പോലെ ആയതാണ്' നിഖില പറയുന്നു.
'ഭയങ്കര എക്‌സൈറ്റഡായി കേട്ടു കൊണ്ടിരിക്കുകയായിരുന്നു സത്യത്തില്‍. തീയേറ്ററില്‍ പോയപ്പോള്‍ കുറച്ച് മമ്മൂക്ക ഫാന്‍സ് അടുത്തു വന്നു. എന്നോട് ദേഷ്യമായിരുന്നുവെന്ന് പറഞ്ഞു. ഞങ്ങളുടെ മനസിലുള്ള മമ്മൂക്കയെയാണ് ഇങ്ങനെ നോക്കിയത് പോലും. പിന്നെ ഞങ്ങള്‍ക്ക് ഭയങ്കര ഇഷ്ടം വന്നുവെന്നും അവര്‍ പറഞ്ഞു' നിഖില കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha

























