Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദൈവം ഇവിടെ എവിടെയൊക്കെയോ ഉണ്ട്... ചിത്രീകരണത്തിനിടെ ഉണ്ടായ ഞെട്ടിക്കുന്ന അനുഭവങ്ങള്‍ പങ്കുവെച്ച് നന്ദു

22 MARCH 2021 09:22 PM IST
മലയാളി വാര്‍ത്ത

ഇന്ന് മലയാളസിനിമയിലെ സജീവ സാന്നിദ്ധ്യമാണ് നന്ദു എന്ന നന്ദലാല്‍ കൃഷ്ണമൂര്‍ത്തി സിനിമയിലെത്തിയിട്ട് 30 വര്‍ഷം കഴിഞ്ഞു. ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ ദൈവത്തെ നേരിട്ടു കണ്ടു എന്ന് അവകാശപ്പെടാവുന്ന അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം. ഒരു മാഗസീനുനല്‍കിയ അഭിമുഖത്തിലാണ് നന്ദുവിന്റെ തുറന്നുപറച്ചില്‍.

ഞാന്‍ ദൈവത്തെ കണ്ടിട്ടുണ്ട് ഒന്നല്ല രണ്ടു തവണ. കിലുക്കത്തിലെ 'ഊട്ടിപട്ടണം' എന്ന പാട്ട് ചിത്രീകരിക്കുന്നു. ലാലേട്ടനും ജഗതി ചേട്ടനും ട്രെയിനിന് മുകളില്‍ ആണ്. പ്രിയന്‍ ചേട്ടനും ക്യാമറ സംഘത്തിനും ഒപ്പം ഞാനുമുണ്ട്. ട്രെയിന്‍ സാമാന്യം നല്ല വേഗത്തിലാണ്. ഒരു വളവ് തിരിഞ്ഞ് ട്രെയിന്‍ വരുന്നതും ഞങ്ങള്‍ ഒരു അലര്‍ച്ച കേള്‍ക്കുന്നു 'ലാലേ കുനിഞ്ഞോ' ജഗതിച്ചേട്ടനാണ് വിളിക്കുന്നത്. അടുത്ത നിമിഷം ഞങ്ങള്‍ കാണുന്നത് ലാലേട്ടനും ജഗതിച്ചേട്ടനും ട്രെയിനിന് മുകളില്‍ കമിഴ്ന്നു കിടക്കുന്നതാണ്. പാളത്തിനു കുറുകെ ഒരു കമ്ബി വലിച്ച് കെട്ടിയിരുന്നു. ഈ കാര്യം ആരും ശ്രദ്ധിച്ചില്ല. ജഗതിച്ചേട്ടന്‍ അതു കാണുകയും വിളിച്ചു പറയുകയും ചെയ്തു കൊണ്ട് മാത്രം ലാലേട്ടന്‍ ഇപ്പോഴും നമുക്കിടയിലുണ്ട്.
മറ്റൊരു സംഭവം അമേരിക്കയില്‍ വെച്ചാണ്. 'അനിയന്‍ കുഞ്ഞും തന്നാലായത്' എന്ന സിനിമയുടെ സെറ്റ്. ഒരു നഴ്‌സറി സ്‌കൂളിലാണ് ഷൂട്ടിംഗ്. മൂന്നും നാലും വയസ്സുള്ള കുറെ കുട്ടികളുണ്ട്. ചിത്രീകരണത്തിനിടയില്‍ നിര്‍ഭാഗ്യത്തിന് ക്യാമറ ഉറപ്പിക്കുന്ന ട്രൈപോഡ് വേണ്ടവിധം സെറ്റ് ചെയ്തില്ല. ഒരു നിമിഷത്തെ അശ്രദ്ധ. നല്ല ഭാരമുള്ള ക്യാമറയാണ്. ക്യാമറാമാന്‍ മാറിയതും ക്യാമറ നിലത്തു വീണതും ഒരുമിച്ചായിരുന്നു. ഒരിഞ്ച് അങ്ങോട്ടോ ഇങ്ങോട്ടോ ക്യാമറ മാറിയിരുന്നെങ്കില്‍. ആ ക്യാമറയുടെ കിടപ്പും അതിനു താഴെ ഒന്നും അറിയാതെ കുഞ്ഞുങ്ങളുടെ ഇരിപ്പും കണ്ടപ്പോള്‍ എനിക്ക് തോന്നി, ദൈവം ഇവിടെ എവിടെയൊക്കെയോ ഉണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (47 minutes ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (59 minutes ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (2 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (2 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (3 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (3 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (3 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (3 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (3 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (4 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (4 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (4 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (5 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (5 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (6 hours ago)

Malayali Vartha Recommends