താരപുത്രി മീനൂട്ടിയുടെ ജന്മദിനം ആഘോഷമാക്കി സോഷ്യല്‍ മീഡിയ

മലയാള സിനിമയുടെ ഇഷ്ടതാരങ്ങളായ ദിലീപിന്റെയും മഞ്ചുവാര്യരുടെയും മകളാണ് മീനാക്ഷി ദിലീപ്. എല്ലാവരും മീനൂട്ടി എന്ന് സ്‌നേഹത്തോടെ വിളിക്കുന്ന മീനാക്ഷിയ്ക്ക് ഇന്ന് ജന്മദിനമാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് മുതല്‍ താരപുത്രിയുടെ പിറന്നാളുമായി ബന്ധപ്പെട്ടുള്ള ആശംസകള്‍ സോഷ്യല്‍ മീഡിയ പേജുകളില്‍ നിറഞ്ഞ് നിന്നിരുന്നു. ഇപ്പോഴിതാ പ്രിയപ്പെട്ടവരെല്ലാം മീനൂട്ടിയ്ക്ക് ആശംസകള്‍ അറിയിക്കുകയാണ്.
ഇന്ന് 21ാം ജന്മദിനം ആഘോഷിക്കുന്ന താരപുത്രിയ്ക്ക് അച്ഛന്റെ പേരിലുള്ള ഫാന്‍സ് ഗ്രൂപ്പുകളില്‍ ആശംസാപ്രവാഹമാണ്. മീനൂട്ടിയുടെ ഏറ്റവും അടുത്ത സുഹൃത്തും നടിയുമായ നമിത പ്രമോദും സമാനമായ രീതിയില്‍ ജന്മദിന സന്ദേശവുമായി എത്തിയിരിക്കുകയാണ്.
മീനാക്ഷിയുടെ തോളില്‍ കൈയിട്ട് നില്‍ക്കുന്ന പുറകില്‍ നിന്നുള്ള ചിത്രമായിരുന്നു നമിത പങ്കുവെച്ചത്. 'പ്രിയപ്പെട്ട സുഹൃത്തിന് ജന്മദിനാശംസകള്‍. നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു.. എന്ന് ചിത്രത്തിന് താഴെ നമിത എഴുതുകയും ചെയ്തു. നന്ദി പറഞ്ഞതിനൊപ്പം തിരിച്ചും സ്‌നേഹിക്കുന്നുണ്ടെന്നായിരുന്നു മീനാക്ഷിയുടെ മറുപടി. നമിത മാത്രമല്ല നടി ചിപ്പിയുടെയും നിര്‍മാതാവ് രഞ്ജിത്തിന്റെയും മകള്‍ അവന്തികയും മീനൂട്ടിയ്ക്ക് ആശംസ അറിയിച്ച് എത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























