അച്ഛനും സഹോദരനും ആശംസ നേര്‍ന്ന് കല്യാണി പ്രിയദര്‍ശന്‍

67ാം മത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ തിളക്കമാര്‍ന്ന നേട്ടവുമായി പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ട്‌കെട്ടിന്റെ മരയ്ക്കാര്‍ അറബി കടലിന്റെ സിംഹം മുന്നില്‍ തന്നെയുണ്ട്. മികച്ച ഫീച്ചര്‍ ചിത്രത്തിനുള്ള പുരസ്‌കാരം, സ്‌പെഷല്‍ ഇഫക്ട്‌സ്, കോസ്റ്റ്യൂം ഡിസൈനിങ്ങ് എന്നിങ്ങനെ മൂന്ന് അവാര്‍ഡുകളാണ് ചിത്രത്തിനെ തേടിയെത്തിയിരിക്കുന്നത്. ചിത്രം തിയേറ്റര്‍ റിലീസിനായി ഒരുങ്ങുമ്‌ബോഴാണ് ദേശീയ പുരസ്‌കാരം തേടിയെത്തിയത്.
മികച്ച സ്‌പെഷല്‍ ഇഫക്ട്‌സിനുള്ള പുരസ്‌കാരം സംവിധായകന്‍ പ്രിയദര്‍ശന്റെ മകന്‍ സിദ്ധാര്‍ഥ് പ്രിയദര്‍ശനാണ് ലഭിച്ചിരിക്കുന്നത്. സുജിത് സുധാകരനാണ് മികച്ച കേസ്റ്റ്യൂം ഡിസൈനര്‍ ഇപ്പോഴിത അച്ഛനും സഹോദരനും ആശംസ നേര്‍ന്ന് കൊണ്ട് കല്യാണി പ്രിയദര്‍ശന്‍ രംഗത്തെത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയ പേജിലൂടെയാണ് താരപുത്രി അഭിനന്ദനവുമായി എത്തിയിരിക്കുന്നത്.
കല്യാണി പ്രിയദര്‍ശന്റെ കുറിപ്പ് ഇങ്ങനെ.
'നിങ്ങളെ കുറിച്ച് അഭിമാനിക്കുന്നു. ഇതാദ്യമായാണ് ഞങ്ങള്‍ മൂന്നുപേരും ഒന്നിച്ചെത്തുന്നത്. ഈ പ്രൊജക്റ്റിനെ കുറിച്ച് വിവരിക്കാന്‍ എനിക്ക് വാക്കുകളില്ല,' എന്നാണ് കല്യാണി കുറിക്കുന്നത്. താരപുത്രിയുടെ ട്വീറ്റ് വൈറലായിട്ടുണ്ട്. ആശംസകള്‍ നേര്‍ന്ന് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























