ബോളിവുഡ് താരം അമീര്‍ഖാന് കോവിഡ് സ്ഥിരീകരിച്ചു

ബോളിവുഡ് താരം അമീര്‍ഖാന് കോവിഡ് 19 സ്ഥിരീകരിച്ചു. താനുമായി അടുത്ത ദിവസങ്ങളില്‍ സമ്ബര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് അമീര്‍ ഖാന്‍ അറിയിച്ചു.നിലവില്‍ താരത്തിന് മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. താരം വീട്ടില്‍ നിരീക്ഷണത്തിലാണ്. കഴിഞ്ഞ ദിവസം നടി കിയാര അദ്വാനി അമിര്‍ഖാനൊപ്പം ഒരു പരസ്യ ചിത്രത്തില്‍ അഭിനയിച്ചിരുന്നു.
എന്നാല്‍ കിയാര അദ്വാനിയ്ക്ക് നടത്തിയ കോവിഡ് പരിശോധനയില്‍ നെഗറ്റീവായിരുന്നു. ഇവര്‍ക്കൊപ്പം തന്നെ പരിശോധനയ്ക്ക് വിധേയനായ സംവിധായകന്‍ അനീസ് ബസ്മിക്കും കോവിഡ് നെഗറ്റീവായിരുന്നു. ബുല്‍ബുലയ്യ 2 എന്ന ചിത്രത്തിലെ പ്രധാന താരമായ കാര്‍ത്തിക് ആര്യന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നായിരുന്നു ഇരുവരും പരിശോധനയ്ക്ക് വിധേയനാക്കിയത്. തുടര്‍ന്നാണ് അമീറിനൊപ്പമുള്ള പരസ്യ ചിത്രത്തില്‍ അഭിനയിക്കാന്‍ കിയാര എത്തിയത്.
https://www.facebook.com/Malayalivartha
























