ജാവേദ് അക്തര്‍ നല്‍കിയ മാനനഷ്ട കേസില്‍ ബോളിവുഡ് താരം കങ്കണക്ക് ജാമ്യം

ജാവേദ് അക്തര്‍ നല്‍കിയ മാനനഷ്ട കേസില്‍ ബോളിവുഡ് താരം കങ്കണ റണാവത്തിന് ജാമ്യം. മുംബൈയിലെ കോടതിയാണ് ജാമ്യം അനുവദിച്ചത്. കോടതിയില്‍ നേരിട്ട് ഹാജരായി തനിക്കെതിരായ വാറന്റ് റദ്ദാക്കണമെന്ന് കങ്കണ ആവശ്യപ്പെട്ടിരുന്നു. ഇത് കൂടാതെ ജാമ്യാപേക്ഷയും സമര്‍പ്പിച്ചിരുന്നു. ഒരു അഭിമുഖത്തില്‍ കങ്കണ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരായാണ ജാവേദ അകതര്‍ മാനനഷ്ട കേസ് നല്‍കിയത്. 2016ല്‍ അക്തറുമായി നടത്തിയ കൂടിക്കാഴ്ചയെ കുറിച്ചായിരുന്നു കങ്കണയുടെ അഭിമുഖത്തിലെ പരാമര്‍ശം. അനാവശ്യമായി തന്റെ പേര് കങ്കണ പല സംഭവങ്ങളുമായി ബന്ധപ്പെട്ട പറഞ്ഞുവെന്നാണ് ജാവേദ അക്തറിന്റെ പ്രധാന ആരോപണം. നേരത്തെ തനിക്കെതിരായ കേസ് മുംബൈയില്‍ നിന്ന ഷിംലയിലേക്ക മാറ്റണമെന്ന ആവശ്യപ്പെട്ട കങ്കണയുടെ സഹോദരി രംഗോലി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. മുംബൈയില്‍ കേസിന്റെ വിചാരണ നടന്നാല്‍ ശിവസേന വ്യകതിവൈരാഗ്യം തീര്‍ക്കുമെന്നായിരുന്നു കങ്കണയുടെ സഹോദരിയുടെ ആരോപണം.
https://www.facebook.com/Malayalivartha
























