എന്റെ കുടുംബത്തിന് പ്രശ്‌നമില്ലെങ്കില്‍ പിന്നെ മറ്റുള്ളവര്‍ പ്രയാസപ്പെടുന്നത് എന്തിനാണ്...

ബാലതാരമായി മലയാള സിനിമയിലെത്തി ആരാധകരുടെ മനസ് കീഴടക്കിയ താരമാണ് സാനിയ ഇയ്യപ്പന്‍. സോഷ്യല്‍ മീഡിയയിലും സജീവമാണ് സാനിയ. സോഷ്യല്‍ മീഡിയയില്‍ വരുന്ന വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും താരം ചുട്ടമറുപടി നല്‍കി നേരിടും.
ഇപ്പോള്‍ മോശം കമന്റ് ചെയ്‌തൊരാള്‍ക്കെതിരെ സൈബര്‍ സെല്ലിന് പരാതി നല്‍കിയതും തുടര്‍ന്നുണ്ടായ അനുഭവവുമാണ് സാനിയ തുറന്നെഴുതിയിരിക്കുന്നത്. എന്നാല്‍ ആത്മവിശ്വാസം ഉള്ളവരെ ഇത്തരം കമന്റുകള്‍ ബാധിക്കില്ലെന്നാണ് സാനിയ പറയുന്നത്. അത് കമന്റിടുന്നവര്‍ക്ക് അറിയില്ലെന്ന് സാനിയ പറയുന്നു.
സ്‌റ്റൈലിഷ് വസ്ത്രങ്ങളണിയാന്‍ എനിക്ക് ഇഷ്ടമാണ്. സ്വയം കഷ്ടപ്പെട്ട് സമ്ബാദിക്കുന്ന പണം കൊണ്ട് എനിക്കിഷ്ടമുള്ള വസ്ത്രങ്ങള്‍ വാങ്ങി ധരിക്കുന്നതില്‍ എന്റെ കുടുംബത്തിന് പ്രശ്‌നമില്ലെങ്കില്‍ പിന്നെ മറ്റുള്ളവര്‍ പ്രയാസപ്പെടുന്നത് എന്തിനാണെന്ന് അറിയില്ലെന്ന് സാനിയ പറയുന്നു. സാനിയുടെ കിടിലന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ പലപ്പോഴും വൈറലായി മാറാറുണ്ട്.
ഷോര്‍ട്‌സ് ഇട്ടതിന് എന്നെ മുംബൈ ബസില്‍ കയറ്റി വിടണം എന്ന കമന്റ് അല്‍പം കടന്നുപോയതിനാല്‍ മാത്രമാണ് കേസ് കൊടുക്കേണ്ടി വന്നത്. കമന്റ് ചെയ്ത ആളെ കണ്ട് ഞാന്‍ ഷോക്ക്ഡ് ആയിപ്പോയി. എട്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയായിരുന്നു അത്' സാനിയ ഓര്‍ക്കുന്നു. സമാനമായ അനുഭവങ്ങള്‍ മുമ്ബ് വേറെയും താരങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























